Malayalam lyrics

(F)നമ്മളാണു ശില്പികൾ
(Ch)രാജശില്പികൾ
(F)നമ്മളാണു ശക്തിയും
(Ch) പ്രപഞ്ച മുക്തിയും...
(F)നമ്മളി പ്രപഞ്ചമാകെ സ്വർഗ്ഗമാക്കിടും
(Ch)നമ്മളി പ്രപഞ്ചമാകെ സ്വർഗ്ഗമാക്കിടും (F)ജ്വലിക്കു മഗ്നിയായി പടർന്നിടും അജയശക്തിയായി മുന്നേറിടും.(നമ്മളാണ്)..
(F)ആത്മസൗഹൃദം പകർന്നു നേടി നാം പകർന്നു നേടി നാം..
(Ch)ആത്മസൗഹൃദം പകർന്നു നേടി നാം
ആർഷ ഭാരതം..
(F)നെഞ്ചിലെ നിണം ചൊരിഞ്ഞു നേടിനാം
സ്വതന്ത്ര ഭാരതം
ആയിരങ്ങൾ ആറ്റുനോറ്റിരുന്ന ഭാരതം നവഭാരതം..(നമ്മളാണ്)
(F)ഒരൊറ്റ ജാതി ഒറ്റ ഇന്ത്യ ലക്ഷ്യവും
നമുക്ക് സ്വപ്നവും
(Ch)ഒരൊറ്റ ജാതി ഒറ്റ ഇന്ത്യ ലക്ഷ്യവും
നമുക്ക് സ്വപ്നവും
ശിഥില ശക്തിയെ ജയിച്ചു നേടണം (ch)ഐക്യഭാരതം
(F)മാമുനികൾ മാറിലേക്ക് ഓമനിച്ച ഭാരതം (ch)ഐക്യഭാരതം....(നമ്മളാണു)

Song information

Music: ടി കെ ലായന്‍

Lyricist: മറിയാമ്മ ഫിലിപ്പ്

Singer: കെ എസ് ചിത്രകോറസ്

Film/album: അഹം ബ്രഹ്മാസ്മി

Explore this song