Malayalam lyrics
മറുജന്മമകലുന്ന സംഗീതമായ് മരണത്തിൻ താരാട്ടിലുറങ്ങുന്നു നീ ... നെടുവീർപ്പിലുയരും കിനാവിന്റെ ധൂമങ്ങൾ നിൻ രാഗവർഷത്തിൽ അറിയാതെ നീ ഒരു ദേശഗാനമായ് മനസ്സിന്റെ തീരത്ത് മുറിയാതെ ഒഴുകുന്ന സ്നേഹാമൃതം.... ഒരു ദേശഗാനമായ് മനസ്സിന്റെ തീരത്ത് മുറിയാതെ ഒഴുകുന്ന സ്നേഹാമൃതം.... അറിയാതലിയും.. സിരയിൽ പടരും.. ഒരു ശ്വാസതെന്നലായൊഴുകും റഫീ.. മഴയായ് പൊഴിയും കനലായെരിയും.. ഇണന്നാർദബ്രഹ്മാമായ് ഉണരും റഫീ . റഫീ ... ആ ....ആ... പലവർണ്ണ പലജാതി അണയുന്ന തീരത്ത് യാഗാഗ്‌നിയായ് വരും നിൻ രാഗം സ്പന്ദനം വാസന്ത ചന്ദ്രിക.. എത്ര മറഞ്ഞാലും... ഹൃദയത്തിൻ തംമ്പുരു മീട്ടുന്നു നിൻ ശ്രുതി... ഇനിയൊരു ജന്മമെനിക്ക് ഉണ്ടായെങ്കിൽ എൻ നാഥാ ആ പാദസ്പർശത്തിലമരുവാനാകുമോ അവസാന നിദ്രതൻ... അവസാന നിദ്രതൻ തീരത്തടുക്കുമ്പോൾ അതുമതീ .... കാതോർത്തിരിക്കുവാൻ... ആ ...ആ... മറുജന്മമകലുന്ന സംഗീതമായ് മരണത്തിൻ താരാട്ടിലുറങ്ങുന്നു നീ ... നെടുവീർപ്പിലുയരും കിനാവിന്റെ ധൂമങ്ങൾ നിൻ രാഗവർഷത്തിൽ അറിയാതെ നീ .... ഒരു ദേശഗാനമായ് മനസ്സിന്റെ തീരത്ത് മുറിയാതെ ഒഴുകുന്ന സ്നേഹാമൃതം.... ഒരു ദേശഗാനമായ് മനസ്സിന്റെ തീരത്ത് മുറിയാതെ ഒഴുകുന്ന സ്നേഹാമൃതം.... അറിയാതലിയും.. സിരയിൽ പടരും.. ഒരു ശ്വാസതെന്നലായൊഴുകും റഫീ.. മഴയായ് പൊഴിയും.. കനലായെരിയും.. ഇണന്നാർദബ്രഹ്മാമായ് ഉണരും റഫീ . റഫീ ... ആ ....ആ...
Song information
Music: ഗോപി സുന്ദർ
Lyricist: ക്യാപ്റ്റൻ സുനീർ ഹംസ
Singer: റംഷി അഹമ്മദ്
Film/album: കല്ലായി എഫ് എം
Explore this song
- Singer: റംഷി അഹമ്മദ്
- Film / album: കല്ലായി എഫ് എം
- Composer: ഗോപി സുന്ദർ
- Lyricist: ക്യാപ്റ്റൻ സുനീർ ഹംസ