Malayalam lyrics

മനസ്സേ പാടൂ നീ... മധുരം നൊമ്പരം.... 

എവിടെ സാന്ത്വനം... സ്മൃതികള്‍ ഒരായിരം...

മനസ്സേ പാടൂ നീ... മധുരം നൊമ്പരം.... 

എവിടെ സാന്ത്വനം... സ്മൃതികള്‍ ഒരായിരം...

മലരായ് വിടര്‍ന്നു മനം മധുവേന്തി നിന്നു സ്വനം 

മറയുന്നു സായന്തനം നിറയുന്നു കണ്ണീര്‍ക്കണം...

വിടചൊല്ലി നില്‍ക്കുന്നുവോ പ്രണയാര്‍ദ്ര സ്വപ്നങ്ങളേ 

വിളിക്കാതെ വന്ന കദനം....

മനസ്സേ പാടൂ നീ... മധുരം നൊമ്പരം.... 

എവിടെ സാന്ത്വനം... സ്മൃതികള്‍ ഒരായിരം...

ചിരിയായി മുന്നില്‍ വരും കടലോളം മിഴിനീര്‍ തരും 

വിരിയുന്ന മോഹങ്ങളില്‍ വഴിയുന്നു മൗനം സഖി...

വിടരുന്ന പൊന്‍പൂക്കളെ വിഥി നുള്ളുവാന്‍ വന്നുവോ...

വിളിക്കാതെ വന്ന കദനം....

മനസ്സേ പാടൂ നീ... മധുരം നൊമ്പരം.... 

എവിടെ സാന്ത്വനം... സ്മൃതികള്‍ ഒരായിരം...

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: യൂസഫലി കേച്ചേരി

Singer: കെ ജെ യേശുദാസ്

Film/album: പറഞ്ഞു തീരാത്ത വിശേഷങ്ങൾ

Song video

Watch on YouTube

Additional song details

Singer: അരുന്ധതി

Explore this song