Malayalam lyrics
മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ (2) പ്രേമമുറഞ്ഞൊരു ചന്ദ്രികയായ് കാമിനി അവളൊരു താരകമായ് മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ മദനരാഗപല്ലവി മീട്ടും .. മധുരിതമാം ഈ മാഘനിലാവിൽ (2) കിളിവാതിലിലൊരു.. കണ്മുനയാൽ.. മിഴിപാകിയ പ്രിയരാഗിണി നീ മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ ഹൃദയരാഗ പല്ലവി പാടീ തരളിതമായി സാഗരസന്ധ്യ... (2) അറിയാതൊരു മോഹമുദിച്ചോ... അനുരാഗിണി അതിലോലവതി മനസിജനൊരു മലരമ്പെയ്തു മതികലയതു മുടിയിൽ ചൂടീ... പ്രേമമുറഞ്ഞൊരു ചന്ദ്രികയായ് കാമിനി അവളൊരു താരകമായ് മനസിജനൊരു മലരമ്പെയ്തു.. മതികലയതു മുടിയിൽ ചൂടീ....
Song video
Song information
Music: ആർ സോമശേഖരൻ
Lyricist: എം ടി പ്രദീപ്കുമാർ
Singer: ശ്വേത മോഹൻ
Raaga: കല്യാണി
Film/album: അയാൾ
Song video
Additional song details
Singer: പി ജയചന്ദ്രൻ
Explore this song
- Singer: ശ്വേത മോഹൻ
- Film / album: അയാൾ
- Composer: ആർ സോമശേഖരൻ
- Lyricist: എം ടി പ്രദീപ്കുമാർ
- Singer: പി ജയചന്ദ്രൻ