Malayalam lyrics
ഒഹ് ഓ ഒഹ് ഓ ഏകയായി തേടുന്നു ഏകയായി പാടുന്നൂ മൌനമായി വെറുതെ വെറുതെ അലയുന്നൂ മഴ നനയും രാവിൽ നോവുമായി ഇണയെത്തേടി വഴിയറിയാതെ അകലേ നിഴലുപോൽ തെളിയും എന്നോർമ്മയിൽ തേടുന്നൂ ഞാൻ ജന്മമിനി അരികിൽ ഞാനേകയായി ഏകയായി തേടുന്നു ഏകയായി ഒഴുകും കവിളിലെ മിഴിനീർ മാത്രം എരിയും കനവിനെ മായ്ക്കുമോ (2 ) ഓരോരോ ജന്മത്തിൽ ഞാൻ തേടുന്ന സ്നേഹം പോലും തകരുമെൻ നെഞ്ചിനുള്ളിൽ മായാ വേദനയായി തിരയുകയായി തളരുമിണക്കിളിപോൽ വിടപറയുകയാണോ ഇനിയും നീ ജീവനേ കുളിരിൽ ഉണരും മോഹവിചാരം മയങ്ങും രാവിനതറിയുമോ കത്തുന്നനുരാഗം പോലെ മറയാത്തൊരു നിർവൃതിയായി ഏകാന്തയാമത്തിൽ ഞാൻ അകലും രാക്കിളിയായി തെളിയുകയായി മറന്ന രാവിതിൽ അകലുകയാണോ നീയും എൻ മോഹമേ ഏകയായി തേടുന്നു ഏകയായി ഒഹ് ഓ ഒഹ് ഓ
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: ക്യാപ്റ്റൻ സുനീർ ഹംസ
Singer: ശ്വേത മോഹൻ
Film/album: മുസാഫിർ
Explore this song
- Singer: ശ്വേത മോഹൻ
- Film / album: മുസാഫിർ
- Composer: ഔസേപ്പച്ചൻ
- Lyricist: ക്യാപ്റ്റൻ സുനീർ ഹംസ