Malayalam lyrics
മനസുഖം തേടുന്ന മനസുകളേ…. മണികണ്ഠസ്വാമിയെ ഭജിക്കൂ മകരത്തിൻ കുളിർചൂടും മഹിതമാം പമ്പയിൽ മുങ്ങിനീരാടി മാമലചവിട്ടൂ, ആ മലവഴുമയ്യപ്പ പദം നമിക്കൂ മാനവമൈത്രിതൻ സത്താണവൻ, വിശ്വ- സ്നേഹത്തിന്നൊളിതൂകും മുത്താണവൻ ഗുരുവാണവൻ മാരഹരനാണവൻ, കോടി ഹൃദയങ്ങൾക്കാശ്വാസ നിധിയാണവൻ [ശരണം ശരണമയ്യപ്പാ സ്വാമിശരണം അയ്യപ്പാ] വാവരുസ്വാമിക്ക് സഖനാണവൻ, വേദ- വാരിധിതാണ്ടിയ പൊരുളാണവൻ വിധിയാണവൻ വിശ്വഗതിയാണവൻ, ആത്മ- വേദനയ്ക്കൗഷധപ്പാലാണവൻ [ശരണം ശരണമയ്യപ്പാ സ്വാമിശരണം അയ്യപ്പാ]
Song information
Music: എം കെ അർജ്ജുനൻ
Lyricist: ജി നിശീകാന്ത്
Singer: പി ജയചന്ദ്രൻ
Film/album: എല്ലാം സ്വാമി
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: എല്ലാം സ്വാമി
- Composer: എം കെ അർജ്ജുനൻ
- Lyricist: ജി നിശീകാന്ത്