Malayalam lyrics

കൃഷ്ണ ചന്ദ്ര രാധാമോഹന മേരെ മന്‍മേ വിരാജോജി 

മേരെ മന്‍മേ വിരാജോജി

മധുരം ഗായതി മീരാ  മീരാ മധുരം ഗായതി മീരാ

ഓം ഹരിജപലയമീ മീരാ  എന്‍ പാര്‍വണ വിധുമുഖി മീരാ

പ്രണയാഞ്ജലി പ്രണവാഞ്ജലി

ഹൃദയാംഗുലീ ദലമുഴിഞ്ഞു മധുരമൊരു

മന്ത്രസന്ധ്യയായ്‌ നീ  (മധുരം ഗായതി മീരാ....)

ലളിതലവംഗം ലസിതമൃദംഗം യമുനാതുംഗതരംഗം

അനുപമരംഗം ആയുര്‍കുലാംഗം അഭിസരണോത്സവസംഗം

ചിരവിരഹിണിയിലവളരൊരു പൗര്‍ണ്ണമി

മുകിലല ഞൊറിയുടെ നിറവര്‍ണ്ണനേ

വരവേല്‍ക്കുവാന്‍ തിരിയായിതാ

എരിയുന്നു ദൂരെ ദൂരെ ദൂരെയൊരു കനലായ്(മധുരം ഗായതി മീരാ....)

അതിശയഭൃംഗം.. അമൃതപതംഗം അധരസുധാരസശൃംഗം

ഭാവുകമേകും ഭൈരവിരാഗം  കഥനകുതുഹലഭാവം

കുയില്‍ മൊഴികളിലിവളുടെ പ്രാര്‍ത്ഥന

അലകടലിവളുടെ മിഴിനീര്‍ക്കണം

ഇളമഞ്ഞിലെ കളഹംസമായ്‌

പിടയുന്നു ദൂരെ ദൂരെ ദൂരെയിരുചിറകായ്‌ (മധുരം ഗായതി മീരാ....)

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: ശ്രേയ ഘോഷൽസുദീപ് കുമാർ

Raaga: ധർമ്മവതി

Film/album: ബനാറസ്

Explore this song