Malayalam lyrics
മോഹങ്ങൾ കൊണ്ടു ഞാനൊരു പ്രേമസാമ്രാജ്യം തീർത്തു അതിൽ സ്വപ്നങ്ങൾ കൊണ്ടു ഞാൻ മതിലു കെട്ടി പുഷ്പങ്ങളെ കാവൽക്കാരാക്കി ഞാൻ പുഷ്പങ്ങളെ കാവൽക്കാരാക്കി (മോഹങ്ങൾ കൊണ്ടു ഞാൻ...) നീ വരും നേരം നോക്കിയെൻ കനകസിംഹാസനമൊരുങ്ങി നിൻ മൃദു സ്പന്ദനങ്ങൾ അറിയാൻ നിൻ നൊമ്പരങ്ങൾ അറിയാൻ (മോഹങ്ങൾ കൊണ്ടു ഞാൻ...) രാഗങ്ങളൊഴുകി വരുന്നൊരീ സംഗീതമാം സാഗരത്തിൽ നീയും ഞാനും അറിയാതെയലിഞ്ഞു നിൻ നെടുവീർപ്പുകൾ ഞാൻ സ്വരങ്ങളാക്കി (മോഹങ്ങൾ കൊണ്ടു ഞാൻ...)
Song video
Song details
Music: അയിരൂർ സദാശിവൻ
Film/album: നീലാംബരി - ആൽബം
- Singer: കെ ജെ യേശുദാസ്
- Film / album: നീലാംബരി - ആൽബം
- Composer: അയിരൂർ സദാശിവൻ
- Lyricist: തോമസ് സാമുവൽ