Malayalam lyrics
മിഴിനീർ പൊയ്കയിൽ നീരാടും സ്വർണ്ണ ഹംസം നീ തപ്ത നീല നിശീഥിനിയിൽ വീണുറങ്ങും പൗർണ്ണമി നീ മിഴിനീർ പൊയ്കയിൽ നീരാടും സ്വർണ്ണ ഹംസം നീ വിരഹ നൂലിൽ കോർത്തു ജപിച്ച തുളസിക്കതിർ മാലാ - നീയൊരു ചൂടാ മലർമാല എന്റെ സൂര്യ താപമേറ്റാൽ കരിഞ്ഞു പോകും നീ -വെറുതെ കൊഴിഞ്ഞു പോകും നീ മിഴിനീർ പൊയ്കയിൽ നീരാടും സ്വർണ്ണ ഹംസം നീ പതഞ്ഞു പൊങ്ങും അനുരാഗത്തിൻ ചഷകമില്ലെൻ കയ്യിൽ -പ്രേമ ചഷകമില്ലെൻ കയ്യിൽ പതിച്ചു നൽകാൻ ആവില്ലെന്നെ കൊതിച്ചിടല്ലേ നീ -ഇനിയും കൊതിച്ചിടല്ലേ നീ മിഴിനീർ പൊയ്കയിൽ നീരാടും സ്വർണ്ണ ഹംസം നീ തപ്ത നീല നിശീഥിനിയിൽ വീണുറങ്ങും പൗർണ്ണമി നീ മിഴിനീർ പൊയ്കയിൽ നീരാടും സ്വർണ്ണ ഹംസം നീ
Song information
Lyricist: സോഹൻ റോയ്
Singer: സന്തോഷ് കേശവ്
Film/album: വെക്കേഷൻ
Explore this song
- Singer: സന്തോഷ് കേശവ്
- Film / album: വെക്കേഷൻ
- Lyricist: സോഹൻ റോയ്