Malayalam lyrics

മിഴികളിൽ മഴയെഴുതുമീ പ്രണയമോ
മൊഴികളിൽ ഇതൾ വിരിയുമീ നിമിഷമോ (2)
മഴവില്ലുപോലഴകോലുമാ നിറമേഴുമീ
നീയാണെൻ പ്രണയം..
മിഴികളിൽ മഴയെഴുതുമീ പ്രണയമോ..

വെണ്മുകിൽ ചേലുമായി വാനമേ
ദൂരെ പൊൻനിറം ചൂടിവാ സന്ധ്യയിൽ (2)
കാതരേ നിൻ കൊഞ്ചലിൽ.. കാട്ടുമൈന മൂളിയോ
രാഗമായി നാദമായി നീ വരൂ
മിഴികളിൽ മഴയെഴുതുമീ പ്രണയമോ

ചില്ലിളം കാറ്റിലും മോഹമായി..
ആരും ചൊല്ലിടും പാട്ടിലോ ലാസ്യമായി (2)
നോക്കിലും നിൻ വാക്കിലും
സ്വപ്നമായി നീ എന്നിലോ
സിരകളിൽ പ്രണയമായി നീ വരൂ
മിഴികളിൽ മഴയെഴുതുമീ പ്രണയമോ..
ഉം ..ഉഹും ..ആ..

Song video

Watch on YouTube

Song information

Music: ഗിരീഷ് സൂര്യനാരായണൻ

Lyricist: രാജേഷ്

Singer: ഗിരീഷ് സൂര്യനാരായണൻഗായത്രി

Film/album: മൈ ലൈഫ്‌ പാർട്ണർ

Explore this song