Malayalam lyrics

വെറുമൊരു തളിരല്ല
നുള്ളിയെറിയുവാൻ
നമ്മിൽ നിറഞ്ഞൊരീ സ്നേഹം (2)
മണ്ണിലെ മായുന്ന ചിത്രമല്ല
ഞെട്ടറ്റു വീഴുന്ന സൂനമല്ല (2)
ജന്മാന്തരങ്ങൾ തൻ പുണ്യമാണീ സ്നേഹം
ഓ വെറുമൊരു തളിരല്ല
നുള്ളിയെറിയുവാൻ
നമ്മിൽ നിറഞ്ഞൊരീ സ്നേഹം

കാർ കൊണ്ട വാനവും പെയ്തൊഴിഞ്ഞു
ദൂരെ ശാരദാകാശം നിറം ചൊരിഞ്ഞു (2)
പാർവണ തിങ്കളും പാതിരാപൂക്കളും
പാർവണ തിങ്കളും പാതിരാപൂക്കളും
കണ്ണോടു കൺ നോക്കിനിന്നു
കണ്ണോടു കൺ നോക്കിനിന്നു
വെറുമൊരു തളിരല്ല
നുള്ളിയെറിയുവാൻ
നമ്മിൽ നിറഞ്ഞൊരീ സ്നേഹം

മണ്ണിൽ പതിഞ്ഞ കാൽ‌പ്പാട് നോക്കി
ഇന്ന് നീയെന്റെ പിന്നിൽ നടന്നു വന്നു  (2)
ഓ ഇത്തിരി മോഹവും ഒത്തിരി സ്വപ്നവും
ഇത്തിരി മോഹവും ഒത്തിരി സ്വപ്നവും
നീയെന്റെ ജീവനിൽ ചാർത്തി നിന്നു
നീയെന്റെ ജീവനിൽ ചാർത്തി നിന്നു

വെറുമൊരു തളിരല്ല
നുള്ളിയെറിയുവാൻ
നമ്മിൽ നിറഞ്ഞൊരീ സ്നേഹം

Song video

Watch on YouTube

Song information

Music: ഗിരീഷ് സൂര്യനാരായണൻ

Lyricist: ദേവദാസ്

Singer: ജി വേണുഗോപാൽസുജാത മോഹൻ

Film/album: ക്ലിയോപാട്ര

Explore this song