Malayalam lyrics
ഓ ഓ ഓ ഓഓ ആ ആ ആ അരാജകത്തിൻ കാർമേഘങ്ങൾ ഭൂതലമാകെ പടരുമ്പോൾ വർഗ്ഗീയതയുടെ നീരാളിക്കൈ സംസ്കാരത്തെ ഞെരുക്കുമ്പോൾ (2) ബോധിത്തണലിൽ നിന്നുമിതാ കരുണാ മന്ത്രമുയർത്തുന്നു (2) ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ (2) ഇതിഹാസത്തിലെ ഗാന്ധാരം അറബിക്കഥയിലെ ബാഗ്ദാദ് (2) ഗിരി പോലുയരും ട്രേഡ് സെന്റർ ഇവ ചേതനയറ്റു പതിക്കുമ്പോൾ ഭാരത ഭൂവിൽ നിന്നുമഹിംസാ തത്വം നീളെ പടരുന്നു തത്വം നീളെ പടരുന്നു തത്വം നീളെ പടരുന്നു അഹിംസ പരമോധർമ്മ അഹിംസ പരമോധർമ്മ ഋഷിമാർ തന്നുടെ പർണ്ണകുടീരം വേദങ്ങൾ തൻ ഈറ്റില്ലം മാനികൾ നട്ടു നനച്ചു വളർത്തിയ നാടിതു ലോകത്തോടായി പറയുന്നു നാടിതു ലോകത്തോടായി പറയുന്നു ലോകാ സമസ്താ സുഖിനോ ഭവന്തു ലോകാ സമസ്താ സുഖിനോ ഭവന്തു ലോകാ സമസ്താ സുഖിനോ ഭവന്തു
Song video
Song information
Music: വേരിയസ് ആർട്ടിസ്റ്റ്സ്
Lyricist: വേരിയസ് ആർട്ടിസ്റ്റ്സ്
Singer: കെ ജെ യേശുദാസ്
Film/album: ക്ലിയോപാട്ര
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ക്ലിയോപാട്ര
- Composer: വേരിയസ് ആർട്ടിസ്റ്റ്സ്
- Lyricist: വേരിയസ് ആർട്ടിസ്റ്റ്സ്