Malayalam lyrics
എങ്ങോട്ടെന്നില്ലാതെ എവിടേക്കെന്നറിയാതെ മനസ്സിൽ നിറയും നൊമ്പരത്തിൻ ചുമടു താങ്ങി പരവശയായ്... ആ.... ജീവിതം ഒരു കടംകഥയായ് വീഥികളിൽ അലയുന്നു .. ആലംബരഹിതമാം എൻ ആത്മാവിൻ നൊമ്പരം പങ്കുവച്ചു തുഴയുവാനൊരു പങ്കാളി ഇല്ലാതായി എങ്ങോട്ടെന്നില്ലാതെ എവിടേക്കെന്നറിയാതെ മനസ്സിൽ നിറയും നൊമ്പരത്തിൻ ചുമടു താങ്ങി പരവശയായ്... വിഷാദരാഗത്തിൻ വികാരനൗകയിൽ വിഷാദരാഗത്തിൻ വികാരനൗകയിൽ മുങ്ങിപ്പൊങ്ങി ഒഴുകുകയായ് വിങ്ങലേറും തേങ്ങലുമായ് എങ്ങോട്ടെന്നില്ലാതെ എവിടേക്കെന്നറിയാതെ മനസ്സിൽ നിറയും നൊമ്പരത്തിൻ ചുമടു താങ്ങി പരവശയായ്... ആ .... ജീവിതം ഒരു കടംകഥയായ് വീഥികളിൽ അലയുന്നു ..
Song information
Music: ഗിരീഷ് സൂര്യനാരായണൻ
Singer: ബിന്നി കൃഷ്ണകുമാർ
Film/album: അവർക്കൊപ്പം
Explore this song
- Singer: ബിന്നി കൃഷ്ണകുമാർ
- Film / album: അവർക്കൊപ്പം
- Composer: ഗിരീഷ് സൂര്യനാരായണൻ