Malayalam lyrics
ഓഹോ... ഓഹോ... മിഴികളില്‍ നിന്‍ മിഴികളില്‍ വെണ്‍മെഴുകുതിരികളില്‍... പൊന്‍നാളമായ് ഒലീവുമായ് ഒരാള്‍ വന്നുവോ... അലസമായ് എന്നരികിലായ് നിന്‍ കൊലുസ്സുകിലുകിലെ.. നിന്‍ സമ്മതം നിറഞ്ഞ കൊഞ്ചലായ് വന്നുവോ... കരളിന്റെ കവിതയായ് കനവൊന്നു മലരിടാന്‍... കഴിയുന്ന പുലരിനാളിലെന്റെ സ്വയംവരം... അലസമായ് എന്നരികിലായ് നിന്‍ കൊലുസ്സുകിലുകിലേ... നിന്‍ സമ്മതം നിറഞ്ഞ കൊഞ്ചലായ് വന്നുവോ.. ഇടയവചനവും മധുരമണികളും... ചേര്‍ന്നു ദിവ്യമായിടുന്ന സന്ധ്യ തന്നിലായ്... തരളലതകളും അരുണശിലകളും... മഞ്ഞു കൊണ്ടു മെയ്യുരുമ്മി നിന്നിടുമ്പൊഴായ്... ഒരുനുള്ളുചന്ദനം എന്റെ നെറ്റിയില്‍... നീ തൊടുന്ന നേരമിന്നു നിന്റെതാകും ഞാന്‍... മിഴികളില്‍... നിന്‍മിഴികളില്‍.... മിഴികളില്‍ നിന്‍ മിഴികളില്‍ വെണ്‍മെഴുകുതിരികളില്‍... ഓഹോ... പൊന്‍നാളമായ് ഒലീവുമായ് ഒരാള്‍ വന്നുവോ.... ഓഹോ... ഓഹോ... ഓഹോ... ഓഹോ... ഹരിതവനികളും പുതിയ കനികളും... സ്നേഹമോടെ പന്തലിട്ടു നിന്ന നാളിലായ്... കിളികുലങ്ങള്‍ തന്‍ കുരവ നിറയുമീ... തീരമിന്നു താലമേന്തി നിന്ന വേളയില്‍... ഒരു നുള്ളു കുങ്കുമം നിന്റെ രേഖയില്‍... ഞാനണിഞ്ഞിടുന്നപോലെ നിന്നു പോയി നീ... മിഴികളില്‍ നിന്‍ മിഴികളില്‍ വെണ്‍മെഴുകുതിരികളില്‍... പൊന്‍നാളമായ് ഒലീവുമായ് ഒരാള്‍ വന്നുവോ... കരളിന്റെ കവിതയായ് കനവൊന്നു മലരിടാന്‍... കഴിയുന്ന പുലരിനാളിലെന്റെ സ്വയംവരം... മിഴികളില്‍ നിന്‍ മിഴികളില്‍ വെണ്‍മെഴുകുതിരികളില്‍... ന നാ ന നാ....
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: ജി വേണുഗോപാൽസുജാത മോഹൻ
Film/album: ബംഗ്ലാവിൽ ഔത
Explore this song
- Singer: ജി വേണുഗോപാൽസുജാത മോഹൻ
- Film / album: ബംഗ്ലാവിൽ ഔത
- Composer: എം ജയചന്ദ്രൻ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ