Malayalam lyrics
മാളികപ്പുറത്തമ്മേ മഞ്ജുളാംഗിയാമമ്മേ മൗനപൂജയാൽ സ്വാമി സംഗമശ്ശാന്തിതേടുന്നൊരമ്മേ നിന്തിരുനടയിതിലുരുകുന്നിഹനര ജീവിത കേരങ്ങൾ നിത്യമകന്നിടുവാൻ പ്രാരബ്ധക്കലിയുഗദുരിതങ്ങൾ) സൂര്യനും ചന്ദ്രനും തൊഴുതു മടങ്ങീടും പ്രദക്ഷിണവീഥിയിലൂടെ മലയജമണമോലും പുലർകാല സന്ധ്യയിൽ മലയേറി നിന്മുന്നിൽ വന്നൂ വാമദേവസുത വാമഭാഗമമരുന്ന നിന്നരികിൽ വന്നൂ വരം തേടി ഞാൻ കാത്തു നിന്നൂ കാമവും ക്രോധവും കനലായെരിയുന്ന അമ്പലമുറ്റത്തുനില്ക്കേ മഞ്ചാംബികേനിൻ പുരാവൃത്തഗീതികൾ മാമകമനസിൽ തെളിഞ്ഞൂ മോഹിനീതനയസേവികേതവപദാംബുജം ഹൃദി നിനച്ചൂ അനുഗ്രമമെന്നിൽ നിറഞ്ഞൂ
Song information
Music: എം കെ അർജ്ജുനൻ
Lyricist: ജി നിശീകാന്ത്
Singer: പി ജയചന്ദ്രൻ
Film/album: എല്ലാം സ്വാമി
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: എല്ലാം സ്വാമി
- Composer: എം കെ അർജ്ജുനൻ
- Lyricist: ജി നിശീകാന്ത്