Malayalam lyrics
മേലേവിണ്ണിൻ മുറ്റത്താരേ വെള്ളിത്തിങ്കൾ ദീപം വെച്ചു ആടിപ്പാടും മേടക്കാറ്റോ രാവോ ഓട്ടുരുളിക്കുമ്പിൾ കുത്തി കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങൾ മിന്നാമിന്നിപ്പൂവായ് കോർത്തതാരോ ചിറ്റും ചിലമ്പൊലിയുമായ് ചുറ്റിവരും പീലിതെന്നൽ സന്ധ്യാനാമം ചൊല്ലിക്കേൾക്കും നേരം മേലേവിണ്ണിൻ മുറ്റത്താരേ വെള്ളിത്തിങ്കൾ ദീപം വെച്ചു ആടിപ്പാടും മേടക്കാറ്റോ രാവോ പത്തുവർണ്ണ തിരിയിട്ട് കുത്തുവിളക്കാരോ നീട്ടി ഗായത്രീമന്ത്രം ചൊല്ലി ഞാൻ പാരിജാതപ്പൂക്കൾ ചൂടി കോടിമഞ്ഞിൻ ചേലചുറ്റി ആരേയോ സ്വപ്നം കണ്ടു നീ പൂങ്കാറ്റിൻ കൈകൾതൊട്ടു ലോലാക്കിൻ താളംകേട്ടു പൊൻപൂവിൻ നാണം കണ്ടു തീരാപൂന്തേനുമുണ്ടു ലോലമാം പൂവെയിൽ പീലികൾ കണ്ടു നീ മേലേവിണ്ണിൻ മുറ്റത്താരേ വെള്ളിത്തിങ്കൾ ദീപം വെച്ചു ആടിപ്പാടും മേടക്കാറ്റോ രാവോ അല്ലിമുകിൽ താമ്പാളത്തിൽ ചന്ദനവും ചാന്തും വാങ്ങി പൂമെയ്യിൽ മെല്ലേ തൊട്ടു നീ ആട്ടുതൊട്ടിൽ പാട്ടുംപാടി അല്ലിമലരൂഞ്ഞാലാടി പൂവാകത്തോപ്പിൽ നിൽപ്പൂ ഞാൻ പൊന്നാമ്പൽത്തുമ്പിൽ വീഴും മാരിപ്പൂമുത്തും തേടി മിന്നാരക്കാറ്റിൽ മിന്നും മഞ്ചാടിപ്പൂവും നുള്ളി നീലവാൽ തുമ്പിയായ് മെല്ലെ നീ പാറവേ മേലേവിണ്ണിൻ മുറ്റത്താരേ വെള്ളിത്തിങ്കൾ ദീപം വെച്ചു ആടിപ്പാടും മേടക്കാറ്റോ രാവോ ഓട്ടുരുളിക്കുമ്പിൾ കുത്തി കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങൾ മിന്നാമിന്നിപ്പൂവായ് കോർത്തതാരോ ചിറ്റും ചിലമ്പൊലിയുമായ് ചുറ്റിവരും പീലിതെന്നൽ സന്ധ്യാനാമം ചൊല്ലിക്കേൾക്കും നേരം
Song video
Song details
Music: വിദ്യാസാഗർ
Raaga: ദേശ്
Film/album: ഏഴുപുന്നതരകൻ
- Singer: ശ്രീനിവാസ്
- Film / album: ഏഴുപുന്നതരകൻ
- Composer: വിദ്യാസാഗർ
- Lyricist: ഗിരീഷ് പുത്തഞ്ചേരി