Malayalam lyrics
മുല്ലപ്പൂ ചൂടിയ മൂവന്തിക്കാറ്റ് പനിമതിയേ തിരഞ്ഞു കനവുകളില്‍ കണിമലരാം കുളിരണിയും കഥ പറയാം തേന്‍കണമൂറും പൂങ്കുയില്‍ പാട്ടിന്‍ മധുരം നുകരും പൗര്‍ണ്ണമിയില്‍ മുല്ലപ്പൂചൂടിയ മൂവന്തിക്കാറ്റ് പനിമതിയെ തിരഞ്ഞൂ കരളില്‍ വിരിയും പ്രേമവികാരം അറിയാതുഴലുന്നൊരനുരാഗ കാലം പ്രണയ പരാഗം പൂക്കുന്ന കാലം മനമുകിലറിയാതെ മാദകഹംസമായ് സ്വപ്നങ്ങളില്‍ വർണ്ണങ്ങളായ് പീലി വിടര്‍ത്തി നീ വന്നണയൂ... മുല്ലപ്പൂചൂടിയ മൂവന്തിക്കാറ്റ് പനിമതിയെ തിരഞ്ഞൂ മഞ്ഞിന്‍ തണുവില്‍ മനമുണരുമ്പോള്‍ പറയാനറിയാത്തൊരഭിലാഷ കാവ്യം തരളിതമാകുമെന്‍ മോഹനരാഗം മാനസ മുരളിയില്‍ മര്‍മ്മര ഗീതമായ് പൂന്തിങ്കളേ പൂന്തെന്നലേ നിങ്ങളെന്‍ ദൂതുമായ് പോയ് വരുമോ മുല്ലപ്പൂ ചൂടിയ മൂവന്തിക്കാറ്റ് പനിമതിയേ തിരഞ്ഞു കനവുകളില്‍ കണിമലരാം കുളിരണിയും കഥ പറയാം തേന്‍കണമൂറും പൂങ്കുയില്‍ പാട്ടിന്‍ മധുരം നുകരും പൗര്‍ണ്ണമിയില്‍ മുല്ലപ്പൂചൂടിയ മൂവന്തിക്കാറ്റ് പനിമതിയെ തിരഞ്ഞൂ
Song information
Lyricist: സോഹൻ റോയ്
Singer: പി ജയചന്ദ്രൻസുജാത മോഹൻ
Film/album: വെക്കേഷൻ
Explore this song
- Singer: പി ജയചന്ദ്രൻസുജാത മോഹൻ
- Film / album: വെക്കേഷൻ
- Lyricist: സോഹൻ റോയ്