Malayalam lyrics
മാരിവിൽ തൂവൽ കൊണ്ടെൻ മനസ്സിന്റെ മേഘപാളിയിൽ (2) മധുരമൊരു പ്രേമകാവ്യം എഴുതുവാൻ വന്നവൾ നീ (മാരിവിൽ...) മധുവൂറി നിൽക്കും നിൻ പവിഴാധരങ്ങളിൽ വനശലഭം പോലെ ഞാനണയും ഇതു വരെ അറിയാത്തൊരനുരാഗക്കടലിന്റെ മണി മുത്തു തേടും നിന്നാഴങ്ങളിൽ (മാരിവിൽ...) നെടുവീർപ്പിൻ നനവാർന്ന വിരഹാർന്ന സന്ധ്യയിൽ പാഴ് മുളം തണ്ടായ് ഞാൻ പാടീ വാടാത്തൊരായിരം ഓർമ്മ തൻ പൂവുകൾ മിഴിനീരിൽ നനയുന്നതറിയുന്നുവോ (മാരിവിൽ...)
Song information
Music: ഔസേപ്പച്ചൻ
Lyricist: കൈതപ്രം
Singer: സന്തോഷ് കേശവ്
Film/album: കസ്തൂരിമാൻ
Explore this song
- Singer: സന്തോഷ് കേശവ്
- Film / album: കസ്തൂരിമാൻ
- Composer: ഔസേപ്പച്ചൻ
- Lyricist: കൈതപ്രം