Malayalam lyrics
തെയ് തത്താക്കിട തെയ്തക തെയ് തത്താക്കിട തെയ്തക തെയ് തക തെയ് തക തെയ് തക തെയ് തകതോം തകതോം... മാരിക്കാവടി ചൂടിയ മേടപ്പൂക്കണി നീട്ടിയ കരയുടെ പുതിയൊരു കഥയിതു കേൾക്കണ്ടേ കിളിയേ.. തിരനോട്ടം കണ്ടോ നിറനിറയാട്ടം കണ്ടോ.. ഉടമകളും കുഞ്ഞടിമകളും.. വന്നെഴുതിയ പടയണി മുറുകിയ പടയുടെ കുളമ്പടി.. മാരിക്കാവടി ചൂടിയ മേടപ്പൂക്കണി നീട്ടിയ കരയുടെ പുതിയൊരു കഥയിതു കേൾക്കണ്ടേ കിളിയേ.. പാടങ്ങളില്‍ അന്നുള്ളൊരു പതിരുകള്‍ ഇല്ലാതൊരു നാടൻകണി തുരുതുരെ കാണുന്നേ നാമെന്നും പഴയൊരു കാലം മാറീല്ലേ (2) വയലാകെ കതിരാടും കുടമാറ്റം കണ്ടില്ലേ മലമേലേ കുളിരോലും മയിലാട്ടം കണ്ടില്ലേ.. കിളിമകളെ കണ്ടുണരുക നീ.. പണ്ടിതിനൊരു പുതുമോഴിയുടെ കളകളനിളവൊഴുകുകയായ്.. മാരിക്കാവടി ചൂടിയ മേടപ്പൂക്കണി നീട്ടിയ കരയുടെ പുതിയൊരു കഥയിതു കേൾക്കണ്ടേ കിളിയേ.. തിരനോട്ടം കണ്ടോ നിറനിറയാട്ടം കണ്ടോ.. ഉടമകളും കുഞ്ഞടിമകളും.. വന്നെഴുതിയ പടയണി മുറുകിയ പടയുടെ കുളമ്പടി.. മാരിക്കാവടി ചൂടിയ മേടപ്പൂക്കണി നീട്ടിയ കരയുടെ പുതിയൊരു കഥയിതു കേൾക്കണ്ടേ കിളിയേ.. ആഴങ്ങളില്‍ അന്നുള്ളൊരു മനസ്സിലെ മേളത്തിലെ ആർപ്പോവിളി തുടുതുടെ.. എറുന്നേ ഇന്നെങ്ങും തുടിയുടെ താളം തെന്നീലേ (2) മിഴിതന്നില്‍ നിറമേഴും പടിയേറ്റം പെയ്യുന്നേ.. മൊഴിതന്നില്‍ ഇളനീരിന്‍ കുടിയേറ്റം കാണുന്നേ കരിമുകിലേ വന്നണയുക നീ.. വന്നിതിനൊരു പുതുമഴയുടെ കുടമുടയണ മണിരവമായ്.. തിത്തെയ് തത്താക്കിട തെയ് തക തെയ് തത്താക്കിട തെയ് തക തെയ്തക തെയ്തക തെയ്തക തെയ്തകതോം.. തകതോം തിരനോട്ടം കണ്ടോ നിറ നിറയാട്ടം കണ്ടോ ഉടമകളും കുഞ്ഞടിമകളും വന്നെഴുതിയ പടയണി മുറുകിയ പടയുടെ കുളമ്പടി.. മാരിക്കാവടിചൂടിയ മേടപ്പൂക്കണി നീട്ടിയ കരയുടെ പുതിയൊരു കഥയിതു കേൾക്കണ്ടേ കിളിയേ..
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: പ്രദീപ് പള്ളുരുത്തികോറസ്കെ എൽ ശ്രീറാം
Film/album: സമസ്തകേരളം പി ഒ
Explore this song
- Singer: പ്രദീപ് പള്ളുരുത്തികോറസ്കെ എൽ ശ്രീറാം
- Film / album: സമസ്തകേരളം പി ഒ
- Composer: എം ജയചന്ദ്രൻ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ