Malayalam lyrics

മാനത്ത് മിന്നണ ഖമറിന്റെ ചേലൊത്ത സുൽത്താനാണേ

കന്നിപ്പൂമൊട്ടിന്റെ കനവാകെ പൂത്തല്ലോ വാനം മുട്ടെ

പെണ്ണേ നീയെന്റെ ഖൽബിലുദിച്ചെന്ന് 

പെണ്ണേ നീയെന്റെ ഖൽബിലുദിച്ചെന്ന് 

പുന്നാരമോതുന്ന റംസാൻ കാറ്റേ 

(മാനത്ത് മിന്നണ ... )

മൂവന്തിചോക്കുമ്പോൾ മഴവന്നു ചായുമ്പോൾ 

പൊന്നേ... എന്നുമ്മറക്കോണിലെ പൊൻ‌തിരിയാകണം

കാണാതിരിക്കുമ്പോൾ പരിഭവം നിറയുമ്പോൾ

കാണാതിരിക്കുമ്പോൾ പരിഭവം നിറയുമ്പോൾ

എന്നും ....  മൊഞ്ചേറും കൊഞ്ചലുമായെന്റെ 

ചാരത്തണയേണം ... ചാരത്തണയേണം

(മാനത്ത് മിന്നണ ... )

സുറുമക്കണ്ണെഴുതുമ്പോൾ കുടമുല്ല വിരിയുമ്പോൾ

ഇശലിന്റെ.... തൂവലുകൊണ്ടെന്നെ ഇക്കിളിയാക്കേണം

കൊതിയോടെ തിരയുമ്പോൾ കരിവളയിളകുമ്പോൾ

എന്നെ.. കസവിന്റെ തട്ടമണിയിച്ച് കൂടെകൂട്ടേണം

കൂടെകൂട്ടേണം 

(മാനത്ത് മിന്നണ ... )

Song information

Music: മോഹൻ സിത്താര

Lyricist: ഷഹീറാ നസീർ

Singer: സുദീപ് കുമാർഅമൽഷിത

Film/album: ചങ്ങായി

Explore this song