Malayalam lyrics

കൊട്ടും പാട്ടും പടപ്പോരുമായ്

കത്തും കണ്ണിൽ കലിത്താളമായ്

കൊട്ടും പാട്ടും പടപ്പോരുമായ്

കത്തും കണ്ണിൽ കലിത്താളമായ്

മിന്നിത്തെന്നും കിനാക്കളേ ... പൊൻ കിനാക്കളേ ...

തെന്നിപ്പായും പൊടുന്നനെ ... ഹേയ് പൊടുന്നനെ

കാലം കാക്കും നാളം പോലെ

ജീവൻ തേടും മോക്ഷം പോലേ

വേഷം മാറും നാളും നീളേ

തീരം താണ്ടും താളം മാറ്റും

അസ്ത്രാ ....അസ്ത്രാ ...അസ്ത്രാ ...അസ്ത്രാ ...

അസ്ത്രാ ....അസ്ത്രാ ...അസ്ത്രാ ...അസ്ത്രാ ...

കൊട്ടും പാട്ടും പടപ്പോരുമായ്

കത്തും കണ്ണിൽ കലിത്താളമായ്

മിന്നിത്തെന്നും കിനാക്കളേ ... പൊൻ കിനാക്കളേ ...

തെന്നിപ്പായും പൊടുന്നനെ ... ഹേയ് പൊടുന്നനെ

ഉന്നം തെറ്റാതെ മുന്നോട്ടു പോകാം

നേരും കാത്തീടാം പോരാടാം

ചോടും മാറ്റാതെ ദ്കൂരങ്ങൾ നേടാം

മേലേ മിന്നീടും താരങ്ങൾ

ഓരോ ഇഴയും അകലുന്നേ

നേരേ നെറിവും തെളിയുന്നേ

നാടെല്ലാം തേടുന്നേ കാടെല്ലാം ചികയുന്നേ

കടലാകെ വീശുന്നേ മുത്തെല്ലാം കോരുന്നേ

കൊട്ടും പാട്ടും പടപ്പോരുമായ്

കത്തും കണ്ണിൽ കലിത്താളമായ്

മിന്നിത്തെന്നും കിനാക്കളേ ... പൊൻ കിനാക്കളേ ...

തെന്നിപ്പായും പൊടുന്നനെ ... ഹേയ് പൊടുന്നനെ

വർണം പൂക്കുന്ന തീരങ്ങൾ തേടാം

വീറും നീറ്റീടാം ഉലയൂതാം

ചിത്രം മാഋFഉന്നേ ഭാവങ്ങൾ ഏറേ

കാണാക്കണ്ണിന്റെ നോട്ടങ്ങൾ

താനേ രാവും പുലരുന്നേ

ഇന്നോരോ മനവും പുകയുന്നേ

നേരെല്ലാം ഉരുളുന്നേ ആരെല്ലാം പോരുന്നേ

ഓരോന്നായ് അഴിയുന്നേ മൗനങ്ങൾ പാടുന്നേ

കൊട്ടും പാട്ടും പടപ്പോരുമായ്

കത്തും കണ്ണിൽ കലിത്താളമായ്

മിന്നിത്തെന്നും കിനാക്കളേ ... പൊൻ കിനാക്കളേ ...

തെന്നിപ്പായും പൊടുന്നനെ ... ഹേയ് പൊടുന്നനെ

കാലം കാക്കും നാളം പോലെ

ജീവൻ തേടും മോക്ഷം പോലേ

വേഷം മാറും നാളും നീളേ

തീരം താണ്ടും താളം മാറ്റും

അസ്ത്രാ ....അസ്ത്രാ ...അസ്ത്രാ ...അസ്ത്രാ ...

അസ്ത്രാ ....അസ്ത്രാ ...അസ്ത്രാ ...അസ്ത്രാ ...

Song information

Music: മോഹൻ സിത്താര

Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

Singer: അഫ്സൽ

Film/album: അസ്ത്രാ

Explore this song