Malayalam lyrics
ചുവടുകളുറച്ചേ എതിരിടാനുറച്ചേ.. വരികയാണിടിത്തീ..കണക്കേ.. കളത്തിൽ. മതിലുകൾ തകർക്കാൻ.. കൊടുമുടിയുടക്കാൻ.. തിരയുടെ കരുത്തായ് ഉയിർത്തേ കുതിച്ചേ കാണാം കാണാം വഴിയേ പോർക്കലികൾ ആരാണ് ആരാണെതിരേ പോരിനണയാൻ തനിയെ.. വായോ.. വായോ.. വായോ.. ചൂടറിയാൻ കാരിരുമ്പിനാൽ കിനാവിനുലയിലൊരായുധം ഇതാ പണിഞ്ഞു നാം ക്രോധമാണതിൻ വികാരമറിയണമേവരും അതിൻ പോർവിളി തീർത്തിടും കടങ്ങൾ നാം.. ആ ഉടൽ കടൽത്തിരാ… ആർത്തുവരാ….ആ.. ബാക്കി വെയ്ക്കുവാൻ വിടാതെ... കരുതിയതൊക്കെയും തരാൻ വരുന്നിതാ കൂട്ടു ചേരുമീ ശരീര മനസ്സുകൾ ഒന്നുപോൽ നിരന്നു നിന്നിടാം നേർക്കുനേർ ഇടഞ്ഞിതാ.. ആ ഉടൽ തകർത്തിടാം പാഞ്ഞു വരാം ചുവടുകളുറച്ചേ. എതിരിടാനുറച്ചേ വരികയാണിടിത്തീ..കണക്കേ കളത്തിൽ. കാണാം കാണാം വഴിയേ.. പോർക്കലികൾ ആരാണ് ആരാണെതിരെ പോരിനണയാൻ തനിയെ വായോ.. വായോ.. വായോ ചൂടറിയാൻ.....
Song information
Music: ബിജിബാൽ
Lyricist: റഫീക്ക് അഹമ്മദ്
Singer: അഫ്സൽ
Film/album: മാച്ച് ബോക്സ്
Explore this song
- Singer: അഫ്സൽ
- Film / album: മാച്ച് ബോക്സ്
- Composer: ബിജിബാൽ
- Lyricist: റഫീക്ക് അഹമ്മദ്