Malayalam lyrics

കതിരവനിവിടെ കതിരൊളി തൂകും

ഇരവുകളിവിടെ ഇളവെയിലാകും

മൺപാതക്കോരമെങ്ങോ..  

ചെമ്പോത്തിൻ പാട്ടു കേൾക്കും

പാറു നീ പൂമ്പാറ്റയായ്

കാണാ ദൂരം...

ഈ വയലു വിളയും കതിരു നിറയും  

കിളികളണയും കുറുകി പറന്നു പറന്നേ

പൊഴിയും മഴയിൽ നനയുമിലപോൽ

മനവുമുണരും..

ചെമ്മാനം മേലേ ഹാ..ഹാ ..ഹാ

അമ്മക്കൈ നീട്ടി ഹാ..ഹാ ..ഹാ

മിന്നൽ വേഗം മുന്നേറാൻ പോരൂ ..

കാണാ ദൂരം...

കതിരവനിവിടെ കതിരൊളി തൂകും

ഇരവുകളിവിടെ ഇളവെയിലാകും

മൺപാതക്കോരമെങ്ങോ..  

ചെമ്പോത്തിൻ പാട്ടു കേൾക്കും

പാറു നീ പൂമ്പാറ്റയായ്

കാണാ ദൂരം...

സഗരിസ നിസ പാ സ

സഗരിസ നിനി മാ നി

ധധ നിസ നിസ സരിഗരി രിമ മപാ

ധമപധപ നിസ നിസ നിരി രിരി രിരി

ഗരി ഗരി ഗരി നിരി സാ ..ആ

ഈ ഋതുവുമകലും മുറിവുകരിയും

ചിരിയിലലിയും മധുര നിമിഷമണയേ

പുതിയ ലിപിയിൽ പുതിയ കഥകൾ

പ്രകൃതിയെഴുതും..

കാതങ്ങൾ പോകാൻ ..ഹാ..ഹാ ..ഹാ

പാലങ്ങൾ തീർക്കാം ഹാ..ഹാ ..ഹാ

നെഞ്ചിൽ ചേർക്കാം കൈകോർക്കാം ഞാനും

പോരൂ നീയും...

കതിരവനിവിടെ കതിരൊളി തൂകും

ഇരവുകളിവിടെ ഇളവെയിലാകും

മൺപാതക്കോരമെങ്ങോ..  

ചെമ്പോത്തിൻ പാട്ടു കേൾക്കും

പാറു നീ പൂമ്പാറ്റയായ്

കാണാ ദൂരം...

നിനി സാസസ .. നിനി സാസസ ..

സസ നിനി നിനി നീ പാ ..

നിനി സാസസ ..നിനി രീരീ

സസ മമ മഗരി നിസാ ...

ആ ...ആ ..

Song information

Music: ബിജിബാൽ

Lyricist: ബി കെ ഹരിനാരായണൻ

Singer: ഭവ്യലക്ഷ്മി

Film/album: രക്ഷാധികാരി ബൈജു(ഒപ്പ്)

Explore this song