Malayalam lyrics
രാമ രാമജയ രാമ രാമജയ അഖില ഹൃദയരമണാ ദേവ ദേവജയ ദേവ ദേവജയ സകല ജീവരമണാ വരൂ ... വരൂ... നിഖിലവുമറിഞ്ഞവനേ... ( രാമ രാമജയ ... ) മംഗല്യമേളങ്ങൾ ഘോഷിച്ചിടുന്നിതെങ്ങും എങ്ങും ആനന്ദരാഗങ്ങൾ മേളിച്ചിടുന്നിതെങ്ങും എങ്ങും പ്രകൃതിപാടുന്നു പടഹം ഉയരുന്നു കാറ്റു വീശുമ്പോൾ ഇലകൾ ഇളകുന്നു എന്തിനോ വേണ്ടി മനസ്സ് തേങ്ങുന്നു എന്തിനോ വേണ്ടി വേദനിക്കുന്നു സത്യമോ ... മിഥ്യയോ ... കാണുന്ന കാഴ്ച്ചക്ക് നോവുന്നിതാ കേൾക്കുന്ന കേൾവിക്ക് നോവുന്നിതാ രാമാ... രാമാ..... രാമാ..... താരുണ്യസ്വപ്നങ്ങൾ രാഗാർദ്രമായിടുന്നെന്നും എന്നും മാനസപ്പൈങ്കിളി പ്രേമാർദ്രമായിരുന്നെന്നും എന്നും കഥകൾ തകരുന്നു വ്യഥകൾ പകരുന്നു രുധിരമുതിരുന്നു കദനമിടറുന്നു എന്തിനോ വേണ്ടി ദേഹി പിടയുന്നു എന്തിനോ വേണ്ടി ദേഹമടിയുന്നു സത്യമോ ... മിഥ്യയോ രാമാ... രാമാ ... രാമാ .... രാമാ...
Song information
Music: മോഹൻ സിത്താര
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Film/album: ഒരു പക്കാ നാടൻ പ്രേമം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഒരു പക്കാ നാടൻ പ്രേമം
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം