Malayalam lyrics

പാലാഴി പോലുള്ള പൂനിലാവ്

പാൽത്തുള്ളി വീണൊരു പൂങ്കണ്ണി

കളിയാട്ടക്കാരന്റെ കാൽത്താളം...

വിളയാട്ടം പെയ്യുന്ന മഴത്താളം...

വണ്ണാത്തി പൈങ്കിളി പാറിപ്പറന്നിട്ട്

തീയ്യാരാ കൊമ്പത്തിരിക്കുന്ന ചേലുണ്ടിതാ...

ചേരുംപടി ചേർന്നാൽ ചേരാത്തതുണ്ടോ

അമ്പലപ്പാടത്തെ കാർത്തുമ്പി...ആ .. (2)

ആഗ്രഹം തന്നത് ദൈവത്താറല്ലേ

മൂടാനും പാടാനും പാടില്ലല്ലോ ..(2)

പാലാഴി പോലുള്ള പൂനിലാവ്

പാൽത്തുള്ളി വീണൊരു പൂങ്കണ്ണി

കളിയാട്ടക്കാരന്റെ കാൽത്താളം...

വിളയാട്ടം പെയ്യുന്ന മഴത്താളം

വണ്ണാത്തി പൈങ്കിളി പാറിപ്പറന്നിട്ട്

തീയ്യാരാ കൊമ്പത്തിരിക്കുന്ന ചേലുണ്ടിതാ

ഉത്രാട തോണി തുഴഞ്ഞു വന്നെത്തുന്ന

താന്തോന്നി കാറ്റേ.. തെങ്കാറ്റേ... ആ ..(2)

ആകാശത്തോളം മുടിവെച്ച തെയ്യങ്ങൾ

നിന്റെയാ സങ്കൽപ്പ നാട്ടിലുണ്ടോ... (2)

പാലാഴി പോലുള്ള പൂനിലാവ്

പാൽത്തുള്ളി വീണൊരു പൂങ്കണ്ണി

കളിയാട്ടക്കാരന്റെ കാൽത്താളം...

വിളയാട്ടം പെയ്യുന്ന മഴത്താളം...

വണ്ണാത്തി പൈങ്കിളി പാറിപ്പറന്നിട്ട്

തീയ്യാരാ കൊമ്പത്തിരിക്കുന്ന ചേലുണ്ടിതാ...

Song information

Music: കാഞ്ഞങ്ങാട് രാമചന്ദ്രൻ

Lyricist: കൈതപ്രം

Singer: വിജയ് യേശുദാസ്ശ്വേത മോഹൻ

Film/album: നിലാവറിയാതെ

Explore this song