Malayalam lyrics
മാനം മീതെ പാറിപ്പോകും വാനമ്പാടീ കണ്ടോ നീ മേഘച്ചുണ്ടിൽ മുത്താനെത്തും കൊട്ടാരങ്ങൾ അങ്ങേലോകം കാണാൻ ചുമ്മാതിങ്ങേ മൂലേ നിന്നാപ്പോലും മാനം മുട്ടിത്തട്ടി നിൽക്കും മിന്നാരത്തിൽ പറക്കാം പറന്നിറങ്ങാം ഈ കളിക്കളം ഒരുക്കാം ഒരുമനസ്സായ് ഒരുങ്ങാം ഒരുങ്ങിയെത്താം ഈ ഇടക്കയിൽ പെരുക്കാം പുതിയ താളം വാടിപെണ്ണേ വേണ്ടാ നാണം കൂടെയാടാൻ നീയും പോരു മിന്നൽചിലമ്പോടേ.... തകതിത്തെയ് താളമോടെ.. വള്ളം കളി ഒന്നായ് നീ ആടുന്നുണ്ട് കൂടെ (2) (മാനം... ) ആഘോഷം ആനന്ദാഘോഷം ആറാടാമാവോളം .. ആറാടാമാവോളം ആയത്തിൽ ആകാശത്തേരിൽ ആവേശം കൊണ്ടാടാം ... ആവേശം കൊണ്ടാടാം ചേരാൻ വാ ചുവടിടയാൻ വാ ചെറുകുരുവികളായ് വാ വന്നേ പൂക്കാലം നേരാൻ വാ പുതുപുലരികളിൽ നറുമലരുകളായ് വാ തന്നേ തപ്പാലം ഈ രാവുമായും മുൻപേ മനമൊന്നായ് തമ്മിൽ കൂടാൻ കൂട്ടം തെറ്റാതെന്നും ഈ കൂടാരത്തിൽ വാഴാൻ വന്നേമൊന്നായ് പിന്നെ നമ്മൾ വാഴും മിന്നൽചിലമ്പോടേ.... തകതിത്തെയ് താളമോടെ.. വള്ളം കളി ഒന്നായ് നീ ആടുന്നുണ്ട് കൂടെ (2) (മാനം... )
Song information
Music: 4 മ്യൂസിക്
Lyricist: ഡോ മധു വാസുദേവൻ
Singer: അൻവർ സാദത്ത്വിപിൻ സേവ്യർബിബി മാത്യു ഹരിത ബാലകൃഷ്ണൻ
Film/album: വിധി
Explore this song
- Singer: അൻവർ സാദത്ത്വിപിൻ സേവ്യർബിബി മാത്യു ഹരിത ബാലകൃഷ്ണൻ
- Film / album: വിധി
- Composer: 4 മ്യൂസിക്
- Lyricist: ഡോ മധു വാസുദേവൻ