Malayalam lyrics
പതിയെ നീ ആത്മാവിൻ ആഴങ്ങൾ പുൽകുമോ പതിയെ നീ ആകാശ തീരങ്ങൾ തേടുമോ ആയിരം രാവുകൾ നീവരും നാളിനായ് കാത്തു ഞാൻ നിന്നിതാ പ്രണയാർദ്രമാകുമെൻ കണ്ണുകൾ നിറതാരകങ്ങളായ് മിന്നിടാം വെൺ വഴികളിലൊരു തിരിയായ് നീ വരൂ പിടയുന്നതെന്തിനോ മൗനമായ് ചിറകായി മാറിടാമെൻ മനം വെണ്മുകിലിടുമിടവഴിയേ നീ വരൂ സ്മൃതിയുടെ ശലഭമായ് നീ മൃതിയുടെ മലരുപോലെ ഞാൻ ഇതളുണരുന്നിതാ ഹൊ.. മധുനിറയുന്നിതാ ഹോ.. നീയെന്നിൽ ചേരുന്നിതാ പ്രണയാർദ്രമാകുമെൻ കണ്ണുകൾ നിറതാരകങ്ങളായ് മിന്നിടാം വെൺ വഴികളിലൊരു തിരിയായ് നീ വരൂ പിടയുന്നതെന്തിനോ മൗനമായ് ചിറകായി മാറിടാമെൻ മനം വെണ്മുകിലിടുമിടവഴിയേ നീ വരൂ പതിയെ നീ ആത്മാവിൻ ആഴങ്ങൾ പുൽകുമോ പതിയെ നീ..ആകാശ തീരങ്ങൾ തേടുമോ ആയിരം രാവുകൾ നീവരും നാളിനായ് കാത്തു ഞാൻ നിന്നിതാ പ്രണയാർദ്രമാകുമെൻ കണ്ണുകൾ നിറതാരകങ്ങളായ് മിന്നിടാം വെൺ വഴികളിലൊരു തിരിയായ് നീ വരൂ... പിടയുന്നതെന്തിനോ മൗനമായ് ചിറകായി മാറിടാമെൻ മനം വെണ്മുകിലിടുമിടവഴിയേ നീ വരൂ...
Song information
Music: 4 മ്യൂസിക്
Lyricist: ബി കെ ഹരിനാരായണൻ
Singer: ഹരിത ബാലകൃഷ്ണൻ
Film/album: വില്ലൻ
Explore this song
- Singer: ഹരിത ബാലകൃഷ്ണൻ
- Film / album: വില്ലൻ
- Composer: 4 മ്യൂസിക്
- Lyricist: ബി കെ ഹരിനാരായണൻ