Malayalam lyrics
മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ മതിയെന്നുള്ളിൽ നിന്നെ കിനാവിൽ കാണാനായി കണ്ണിൽ കണ്ണിൽ നാം കാണും നേരത്ത് കന്നിപൂക്കാലം വന്നെത്തും കുന്നോളം പൂവുമായി ഓ ഓ ഓ മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ മതിയെന്നുള്ളിൽ നിന്നെ കിനാവിൽ കാണാനായി താന്താന താനതാന താനന താന്താന താനതാന താനന നന താന്താന താനതാന താനന താന്താന താനതാന ഒരുപിടി പൂവുമായി കാത്തുനിന്നിതാ തൊടിയിലെ പോന്നരളി ഓ കുളികഴിഞ്ഞെതും കാമിനി നിൻ വാർമുടി പീലിയിൽ ചൂടിക്കുവാൻ ഇന്നോളം ഞാൻ കണ്ട പൂവോന്നും പൂവല്ല മണ്ണിന്റെ താരുണ്യ പൂവനമേ (മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ ) കുറുമൊഴിമുല്ലകൾ താലമേന്തുമീ അലർശര മണ്ഡപത്തിൽ ഓ നറുതിരി പോലെ നീ തെളിയൂ എൻ അനുരാഗമാം മണ്‍വിളക്കിൽ ഇന്നോളം പെയ്യാത്ത കാർമുകിൽ മാലകൾ വിണ്ണോരം ചായുന്നു തോർന്നൊഴിയാൻ (മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ )
Song video
Song information
Music: ബേണി-ഇഗ്നേഷ്യസ്
Lyricist: റഫീക്ക് അഹമ്മദ്
Singer: മാസ്റ്റർ സുബിൻ ഇഗ്നേഷ്യസ്ടെൽസി നൈനാൻ
Film/album: ശൃംഗാരവേലൻ
Explore this song
- Singer: മാസ്റ്റർ സുബിൻ ഇഗ്നേഷ്യസ്ടെൽസി നൈനാൻ
- Film / album: ശൃംഗാരവേലൻ
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: റഫീക്ക് അഹമ്മദ്