Malayalam lyrics
മിന്നും നീല കണ്ണിണയോ വാടാമല്ലികളായി ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു.. കണ്ണിമകൾ മെല്ലെ അടഞ്ഞാലും പ്രിയാരൂപം ഒരു ഞൊടി മറയരുതിന്ന് .. മിന്നും നീല കണ്ണിണയോ വാടാമല്ലികളായി ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു.. പുലരികൾ മുത്തണിയിക്കുമീ കറുക വിരിയിലാകെ മൃദുപദ നഖമുനയാൽ കളമെഴുതിയതാരേ (2) പ്രിയതാരമായി.. പടരുകിലോ പരിസരവും കനകമയം ... താനേ പാടും മൗനം എങ്ങും നിന്നുള്ളിൽ മിന്നും നീല കണ്ണിണയോ വാടാമല്ലികളായി ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു.. അരമണി കാൽത്തള കൈവള തിരമറിയും രാവിൽ .. മണിയറ മലരുകളിൻ ചിരിവിതറും കാറ്റിൽ (2) അരികിലിനി ..അണയുകിലോ അനുപദവും കുളിരണിയും .. നാണം പൂട്ടും ഈറൻ നീലപൂങ്കാവിൽ.. മിന്നും നീല കണ്ണിണയോ വാടാമല്ലികളായി ഏതോ മോഹവുമായെന്നും മണ്ണിലൊതുങ്ങുന്നു.. കണ്ണിമകൾ മെല്ലെ അടഞ്ഞാലും പ്രിയാരൂപം ഒരു ഞൊടി മറയരുതിന്ന് ..
Song video
Song information
Music: ബിജിബാൽ
Lyricist: റഫീക്ക് അഹമ്മദ്
Singer: മൃദുല വാര്യർലഭ്യമായിട്ടില്ല
Film/album: ഉൽസാഹ കമ്മിറ്റി
Explore this song
- Singer: മൃദുല വാര്യർലഭ്യമായിട്ടില്ല
- Film / album: ഉൽസാഹ കമ്മിറ്റി
- Composer: ബിജിബാൽ
- Lyricist: റഫീക്ക് അഹമ്മദ്