Malayalam lyrics
മാന്തളിരിന്‍ പന്തലുണ്ടല്ലോ പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ മാരിവില്ലിന്നൂയലുണ്ടല്ലോ.. കുഞ്ഞിനോടിവന്നിരിക്കാന്‍.. ആടിപ്പാടിയൊന്നിരിക്കാന്‍ .. മാമുണ്ണാന്‍ പൊന്‍താലം.. മാനത്തെ താംബാലം (2) മാന്തളിരിന്‍ പന്തലുണ്ടല്ലോ പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ ആ .. വീട്ടുമുറ്റത്തെ നാട്ടുമാവിന്‍റെ ചോട്ടില്‍ വന്നിരുന്നാല്‍ വീഴ്ത്തുമണ്ണാറക്കണ്ണന്‍ മാമ്പഴം.. കാറ്റിലാടുന്ന നേര്‍ത്ത കൂന്തല് ചേര്‍ത്തുവച്ചുകെട്ടാന്‍ രാത്രിവിണ്ണിന്നു പൂക്കള്‍ കോര്‍ത്തുവോ.. ആരിരം പാടിയോ.. തിങ്കളും .. മാന്തളിരിന്‍ പന്തലുണ്ടല്ലോ പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ മാരിവില്ലിന്നൂയലുണ്ടല്ലോ.. കുഞ്ഞിനോടിവന്നിരിക്കാന്‍.. ആടിപ്പാടിയൊന്നിരിക്കാന്‍ .. മാമുണ്ണാന്‍ പൊന്‍താലം.. മാനത്തെ താംബാലം ആറ്റുനോറ്റിട്ടു കാട്ടുമുല്ലക്കു രാത്രി പൂവിരിഞ്ഞാല്‍ കാറ്റു പൂന്തൊട്ടിലാട്ടും പൂവിനേ .. അന്തിയേറെയായ് കുഞ്ഞിനെങ്ങാനും ഇങ്കുതീര്‍ന്നുപോയാല്‍ വെണ്ണിലാവിന്‍റെ പൈമ്പാല്‍ പൊന്‍കുടം.. മാറില്‍ നീ ചായുകെന്‍ ഓമനേ.. മാന്തളിരിന്‍ പന്തലുണ്ടല്ലോ പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ മാരിവില്ലിന്നൂയലുണ്ടല്ലോ.. കുഞ്ഞിനോടിവന്നിരിക്കാന്‍.. ആടിപ്പാടിയൊന്നിരിക്കാന്‍ .. മാമുണ്ണാന്‍ പൊന്‍താലം.. മാനത്തെ താംബാലം...ഉഹും.. ഉം..
Song video
Song information
Music: രാജു സിംഗ്
Lyricist: ഷിബു ചക്രവർത്തി
Singer: കെ ജെ യേശുദാസ്
Film/album: സ്നേഹപൂർവ്വം അന്ന
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: സ്നേഹപൂർവ്വം അന്ന
- Composer: രാജു സിംഗ്
- Lyricist: ഷിബു ചക്രവർത്തി