Malayalam lyrics

മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ള
വായാടി പക്ഷിക്കൂട്ടം വന്നുപോയി
കാടോന്നു കാണാനായി കൂടൊന്നു കൂട്ടാനായി
ആകാശപ്പുഴയിലെ കുതിച്ചുപോയി
എഹേയ് കണ്ടു മലനിരാ 
ഓഹോയ് കണ്ടു താഴ്‌വര
മാമരം കണ്ടേ ചോല കണ്ടേ
ഇലകൾ കണ്ടേ കായ്കളും
ഹോയ് തന്തിനാ താനേ താനാനേ
തന്തിനാ താനിന്നാനി നാനാനേ

കണ്ടു വാകപ്പൂവിൻ കുട
കണ്ടു മണിയിലഞ്ഞിത്തറകളും
മാനോടുന്നുണ്ടേ തേൻകൂടുമുണ്ടേ
കിളികൾ പലതുണ്ടേ..
കാടേറാൻ വാ കൂടേറാൻ വാ
കണ്ടതുമല്ല കേട്ടതല്ല
കാണാകാഹല കാഴ്ച്ചകൾ
ഹോയ് തന്തിനാ താനേ താനാനേ
തന്തിനാ താനിന്നാനി നാനാനേ

കണ്ടു വീശും കാറ്റിൻ വീറും
കണ്ടേ ഇരുളുലാത്തും വഴികളും
കോടമഞ്ഞുണ്ടേ കൂമനുമുണ്ടേ തുടലിമുള്ളൂണ്ടേ
കാടേറാൻ വാ കൂടേറാൻ വാ
കണ്ടതുമല്ല കേട്ടതല്ല
കാണാകാഹല ഭംഗികൾ
ഹോയ് തന്തിനാ താനേ താനാനേ
തന്തിനാ താനിന്നാനി നാനാനേ

മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ള
വായാടി പക്ഷിക്കൂട്ടം വന്നുപോയി
കാടോന്നു കാണാനായി കൂടൊന്നു കൂട്ടാനായി
ആകാശപ്പുഴയിലെ കുതിച്ചുപോയി
എഹേയ് കണ്ടു മലനിരാ 
ഓഹോയ് കണ്ടു താഴ്‌വര
മാമരം കണ്ടേ ചോല കണ്ടേ
ഇലകൾ കണ്ടേ കായ്കളും
ഹോയ് തന്തിനാ താനേ താനാനേ
തന്തിനാ താനിന്നാനി നാനാനേ

Song video

Watch on YouTube

Song information

Music: ബിജിബാൽ

Lyricist: റഫീക്ക് അഹമ്മദ്

Singer: ജോബ് കുര്യൻ

Film/album: ഇടുക്കി ഗോൾഡ്‌

Explore this song