Malayalam lyrics

പമ്മിപമ്മി നടക്കും മിന്നാമിന്നി പറവകൾ

ആകാശക്കൂടാരം തേടി പായുന്നേ

വെള്ളിക്കിണ്ണം മേഖങ്ങൾ തെന്നിതെന്നി പറക്കും

മാനത്തേരിൽ കേറി പായുന്നേ

പമ്മിപമ്മി നടക്കും മിന്നാമിന്നി പറവകൾ

ആകാശക്കൂടാരം തേടി പായുന്നേ

ഹേയ് വെള്ളിക്കിണ്ണം മേഖങ്ങൾ തെന്നിതെന്നി പറക്കും

മാനത്തേരിൽ കേറി പായുന്നേ

കരകാണാതെ കാലിടറവേ

ഒരു തോണി പാട്ടോഴുകി വരുമിതിലെ

വരുമോ നിറയെ തരുമോ ചിരികൾ

ഒരു നല്ലൊരു കാലമിതെ

ഓഹോ ഓഹോ ഓഹോ

മിന്നാമിന്നി പറവകളേ

വെള്ളിചെല്ലകുരുവികളെ

മിന്നാമിന്നി പറവകളേ

വെള്ളിചെല്ലകുരുവികളെ

മിഴികളിൽ ചെമ്പകപ്പൂതിളക്കം

മൊഴികളിൽ ചെമ്പനിനീരിളക്കം

കുഞ്ഞുമാണി മോഹം പൂത്തുവോ

ആടിയാടി പറക്കുന്ന കിളിയെ

പാടിപ്പാടി മയക്കുന്ന കുയിലേ

തെന വിളയുംനേരം കൂടെവാ   

നിറനിറനിറനിറ പറകൾ

പൊലിപൊലിപൊലി നിറപൊലികൾ

തളരാതെ പിരിയാതെ

ഉയരേണം നമ്മൾ

ഒഹൊ ഓഹോ ഓഹോ

മിന്നാമിന്നി പറവകളേ

വെള്ളിചെല്ലകുരുവികളെ

മിന്നാമിന്നി പറവകളേ

വെള്ളിചെല്ലകുരുവികളെ

മനസ്സിലെ മഴവില്ല് വഴികൾ

മെനയുമീ മണമുള്ള പൂവുകൾ

തേൻകുടിച്ച് പാവം വണ്ട്‌ ഞാൻ

ഇനിവരുമൊരു പുതുമകളെ

പലനിറമണി പുലരികളെ

വരവേൽക്കാം എതിരേൽക്കാം

ഒരു കൂട്ടായി നമ്മൾ

ഓഹോ ഓഹോ ഓഹോ

പമ്മിപമ്മി നടക്കും മിന്നാമിന്നി പറവകൾ

ആകാശക്കൂടാരം തേടി പായുന്നേ

വെള്ളിക്കിണ്ണം മേഖങ്ങൾ തെന്നിതെന്നി പറക്കും

മാനത്തേരിൽ കേറി പായുന്നേ

Song video

Watch on YouTube

Song information

Music: റോണി റാഫേൽ

Lyricist: റഫീക്ക് അഹമ്മദ്

Singer: വേരിയസ് ആർട്ടിസ്റ്റ്സ്

Film/album: 3ജി തേർഡ് ജെനറേഷൻ

Explore this song