Malayalam lyrics
പമ്പേ നദിയാമംബേ, പാപമമ്പേ തീർക്കുമൻപേ നിന്നേനമിച്ചെത്ര നിരവധി ജന്മങ്ങൾ നിർമ്മലമാകുന്നൂ, ഇഹപര നിർവൃതിനേടുന്നൂ നിന്നിളം കാറ്റേറ്റാൽ പരിമളം തൂകാത്ത നിർഗന്ധസൂനങ്ങളുണ്ടോ നിന്നിൽ നീരാടിയാൽ നിർവാണമടയാത്ത ദേഹവും ദേഹിയുമുണ്ടോ അയ്യപ്പ ചരിതത്തിൻ ആർദ്രതയിൽ നീയും അനശ്വരയാകുന്നൂ, ആശ്രിതർ- ക്കാശ്രയമാകുന്നു നിൻ ദിവ്യതീർത്ഥംതൻ നിറുകിൽ തളിക്കാതെ നിസ്വനു സ്വപ്നങ്ങളുണ്ടോ നിന്നേവണങ്ങാതെ പൊന്നമ്പലം വാഴും അയ്യനെക്കാണുവാനാമോ കാലങ്ങളായ്സ്വാമിസേവയാൽനീയൊരു പാലാഴിയാകുന്നൂ, ഭക്തനു ഭാഗീരഥിയായിടുന്നു
Song information
Music: എം കെ അർജ്ജുനൻ
Lyricist: ജി നിശീകാന്ത്
Singer: പി ജയചന്ദ്രൻ
Film/album: എല്ലാം സ്വാമി
Explore this song
- Singer: പി ജയചന്ദ്രൻ
- Film / album: എല്ലാം സ്വാമി
- Composer: എം കെ അർജ്ജുനൻ
- Lyricist: ജി നിശീകാന്ത്