Malayalam lyrics

പണ്ടത്തെ കളിത്തോഴൻ .....

പണ്ടത്തെ കളിത്തോഴൻ കാഴ്ച വെയ്ക്കുന്നു മുന്നിൽ

രണ്ടു വാക്കുകൾ മാത്രം ....

ഓർക്കുക വല്ലപ്പോഴും....

ഓർക്കുക വല്ലപ്പോഴും...

ഓർക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും

പൂക്കാലം വിതാനിക്കും ആ കുന്നിൻപ്പുറങ്ങളും

രണ്ടു കൊച്ചാത്മാവുകൾ അവിടങ്ങളിൽ വെച്ചു

പണ്ടത്തെ രാജാവിൻ കഥകൾ പറഞ്ഞതും

ഓർക്കുക വല്ലപ്പോഴും ഓർക്കുക വല്ലപ്പോഴും

(പണ്ടത്തെ..)

മരിക്കും സ്മൃതികളിൽ ജീവിച്ചു പോരും ലോകം

മറക്കാൻ പഠിച്ചത്‌ നേട്ടമാണെന്നാകിലും

ഹസിക്കും പൂക്കൾ പൊഴിഞ്ഞില്ലെങ്കിലൊരുനാളും

വസന്തം വസുധയിൽ വന്നിറിങ്ങില്ലെന്നാലും

വ്യർത്ഥമായാവർത്തിപ്പൂ വ്രണിതപ്രതീക്ഷയാൽ

മർത്യനീ പദം രണ്ടും ഓർക്കുക വല്ലപ്പോഴും

ഓർക്കുക വല്ലപ്പോഴും

(പണ്ടത്തെ..)

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: പി ഭാസ്ക്കരൻ

Singer: എം ജയചന്ദ്രൻ

Film/album: ഓർക്കുക വല്ലപ്പോഴും

Explore this song