Malayalam lyrics

പാൽനിലാമഴയത്ത് പാതിരാക്കടവിൽ

നിന്നെയും കിനാവും കണ്ടിരുന്നു ഞാൻ (2)

മഴമെല്ലെ പൊഴിയുമ്പോൾ മനസ്സാകെ കുളിരുമ്പോൾ

അരികിൽ വരാൻ ഞാൻ കാത്തിരുന്നു

നിന്റെ ചൊടി നുകരാൻ ഞാൻ കാത്തിരുന്നു

പാൽനിലാമഴയത്ത് പാതിരാക്കടവിൽ

നിന്നെയും കിനാവും കണ്ടിരുന്നു ഞാൻ (2)

ഓർമ്മകൾ പൂവിട്ട പൂമരത്തണലിൽ

പൂമഴ കൊണ്ട് ഞാൻ നിന്നു  (2)

കളിചിരി മാറാത്ത പെണ്ണേ..

നിന്റെ നറുമൊഴി കിന്നാരം കേട്ടു ഞാൻ

പാൽനിലാമഴയത്ത് പാതിരാക്കടവിൽ

നിന്നെയും കിനാവും കണ്ടിരുന്നു ഞാൻ (2)

നീലനിലാവിൽ നിൻ ചാരത്തിരിക്കുവാൻ

അത്രമേൽ എന്നും ഞാൻ കൊതിച്ചിരുന്നു (2)

മണിയറ വാതിലും ചാരാതെ നിന്നു

ഏഴു സുന്ദര രാത്രികളിൽ ..

പാൽനിലാമഴയത്ത് പാതിരാക്കടവിൽ

നിന്നെയും കിനാവും കണ്ടിരുന്നു ഞാൻ (2)

മഴമെല്ലെ പൊഴിയുമ്പോൾ മനസ്സാകെ കുളിരുമ്പോൾ

അരികിൽ വരാൻ ഞാൻ കാത്തിരുന്നു

നിന്റെ ചൊടി നുകരാൻ ഞാൻ കാത്തിരുന്നു

പാൽനിലാമഴയത്ത് പാതിരാക്കടവിൽ

നിന്നെയും കിനാവും കണ്ടിരുന്നു ഞാൻ

Song video

Watch on YouTube

Song information

Music: രാജേഷ്‌ പി ഗോപാൽ

Lyricist: ഷൈനു

Singer: രാജേഷ്‌ പി ഗോപാൽ

Film/album: ഏഴ് സുന്ദര രാത്രികൾ

Explore this song