Malayalam lyrics
പൊൻവാനം ഈ കൈകളിൽ പാലാഴി പൂക്കുമ്പിളില്‍ ചന്ദനമുല്ലക്കാട്ടിന്‍ തെന്നലേ അമ്പിളിവള്ളമേറും മേഘമേ ഇക്കരേ വരുമോ പൊന്നും പണവും കൊണ്ടു വരുമോ പൊന്‍വാനം ഈ കൈകളിള്‍ പാലാഴി പൂക്കുമ്പിളിലോ… ഓലമയിൽപ്പീലി കൊണ്ടു കൂടും വെയ്ക്കാം പുതുലോകം കാണാം ഓലക്കുഴലൂതിയൂതിപാട്ടു പാടാം വര്‍ണ്ണജാലം കാണാം നിറനിലാവുപോല്‍ ചിറകുകള്‍ വിരുത്തി പറന്നു പോയിടാം പൂങ്കിനാക്കളായ് മതിലുകള്‍ എല്ലാം കടന്നു ചെന്നിടാം ആവണിമുറ്റത്തും മാമലയോരത്തും പൂക്കളിയാടാന്‍ പോരാമേ ആവണിമുറ്റത്തും മാമലയോരത്തും തിരുമുടിയേറി പൂക്കളിയാടാന്‍ പോരാമോ പൂവനങ്ങള്‍ താലമെടുത്താടിയല്ലോ കുയിലമ്മേ ഇതിലേ നാളേ നല്ലേ കാലമെന്നു ചൊല്ലിയെങ്ങോ നലമോതി പുലരി ഹരിത ഭംഗികള്‍ മധുര മധുരമായി കാത്തു നില്‍ക്കയായ് തരളമെന്‍മനം നിറകതിരോടെ നിറഞ്ഞു നില്‍ക്കയായ് മുന്തിരി പൂത്തല്ലോ മഴമുകിലോരത്ത് വിരുന്നു കാരാ വന്നാട്ടേ മുന്തിരി പൂത്തല്ലോ മഴമുകിലോരത്ത് മാടിവിളിയ്ക്കൂ വിരുന്നുകാരാ വന്നാട്ടേ
Song video
Song information
Music: ഇളയരാജ
Lyricist: കൈതപ്രം
Singer: ബിജു നാരായണൻ
Film/album: അനുരാഗക്കൊട്ടാരം
Explore this song
- Singer: ബിജു നാരായണൻ
- Film / album: അനുരാഗക്കൊട്ടാരം
- Composer: ഇളയരാജ
- Lyricist: കൈതപ്രം