Malayalam lyrics

പൂവിന്നിതൾച്ചെപ്പിൽ... താരം ചിരിച്ചെന്നോ....

ഒരു സ്നേഹസൗഹൃദം വിടർന്നിതാ.......

കാറ്റിൻ വിരൽത്തുമ്പിൽ...താളം തുടിച്ചെന്നോ.....

ഒരു സ്നേഹസൗരഭം നിറഞ്ഞിതാ......

ഇടനാഴികൾ തേടുമീ...നിഴലായലഞ്ഞീടുവാൻ.....

ഇനിയെത്രയെത്രനാൾ മുന്നിലായ്..............

ഇടവേളകൾക്കൊക്കെയും....മധുരം പകർന്നീടുവാൻ....

ഇനി പലകാലമീ സൗഹൃദം...............

കിളികളോടൊത്തുപാടിയും...കഥകൾ പകുത്തുനൽകിയും...

പുതുകാലമായ് കടന്നുവന്നിതാ................

ഇനി സങ്കടങ്ങൾ ഒരു സാന്ത്വനത്താൽ...

മായുമെന്നാരുമേതുമോർത്തീലയോ.........

ചെറുനൊമ്പരങ്ങൾ അലിവാർന്ന വാക്കായ്....

മാറുമെന്നിത്രനാളുമോർത്തീലയോ.........

ഇളവെയിലത്തുവാടിയും...ഒരു തണലത്തൊതുങ്ങിയും...

ഒരു പാട്ടിലീണമായ് കലർന്നു നാം...............

(പൂവിന്നിതൾ..............വിടർന്നിതാ.......)

ഇനിയീ മനസ്സിൽ വിരിയുന്നതെല്ലാം......

നീളെ നമ്മൾക്ക് കാത്തുവയ്ക്കേണ്ടയോ....

ഒരു തൂവലാലേ തഴുകും കിനാവേ....

നീളെയെന്നുമീ കൂട്ടുപോരില്ലയോ.....

പരിഭവവാക്കിണങ്ങിയും......

ചെറുചിരിയിൽ മയങ്ങിയും.....

ഒരു പൂനിലാവുപോലലഞ്ഞു നാം... (പൂവിന്നിതൾച്ചെപ്പിൽ...)

Song video

Watch on YouTube

Song information

Music: ബെന്നറ്റ് - വീത്‌രാഗ്

Lyricist: പ്രഭാവർമ്മ

Singer: വിധു പ്രതാപ്ഗായത്രി

Film/album: ഔട്ട് ഓഫ് സിലബസ്

Explore this song