Malayalam lyrics

ഹേയ്....ഹേയ്....ഹേയ്......

ഓ മാജീരേ മാജീരേ.......ഓ മാജീരേ മാജീരേ 

നിറയൗവ്വനത്തിന്റെ വെയിലസ്തമിയ്ക്കുന്നൂ....(2)

നിഴലായ് നീ മടങ്ങുന്നൂ...പിൻവെയിൽ കതിരായ് നീ മടങ്ങുന്നൂ.....

തനിയേ.....നീ തനിയേ......തനിയേ.....നീ തനിയേ.....

നിറയൗവ്വനത്തിന്റെ വെയിലസ്തമിയ്ക്കുന്നൂ....

നിഴലായ് നീ മടങ്ങുന്നൂ...പിൻവെയിൽ കതിരായ് നീ മടങ്ങുന്നൂ.....

നീ മടങ്ങുന്നൂ...... 

പാതിമറഞ്ഞ വസന്തത്തിന്നിതൾ വാടിയമർന്ന- 

വനസ്ഥലികളിൽ നിന്നാരേത്തിരയുന്നൂ നീ....

അത് നിൻ നിഴലാവാം...നീയറിയാത്തൊരു നിൻ മുഖമാവാം...

നിൻ യൗവ്വനമാവാം....നീയത് തിരയുന്നൂ....

വെറുതേ....തനിയേ......നീ തനിയേ......

നിറയൗവ്വനത്തിന്റെ വെയിലസ്തമിയ്ക്കുന്നൂ....

നിഴലായ് നീ മടങ്ങുന്നൂ... നീ മടങ്ങുന്നൂ.....

പാതിയറിഞ്ഞ സുഗന്ധത്തിൻ അലമാല നിറഞ്ഞ്-

തപസ്ഥലികളിൽ ഇന്നെന്തേ തിരയുന്നൂ നീ....

അത് നിൻ പൊരുളാവാം...നീയറിയാത്തൊരു നിൻ നിറവാകാം...

നിൻ യൗവ്വനമാവാം....നീയത് തിരയുന്നൂ....

വെറുതേ....തനിയേ......നീ തനിയേ......

നിറയൗവ്വനത്തിന്റെ വെയിലസ്തമിയ്ക്കുന്നൂ....

നിഴലായ് നീ മടങ്ങുന്നൂ...നീ മടങ്ങുന്നൂ....തനിയേ..നീ തനിയേ

Song video

Watch on YouTube

Song information

Music: രമേഷ് നാരായൺ

Lyricist: പ്രഭാവർമ്മ

Singer: രമേഷ് നാരായൺമഞ്ജരി

Film/album: ശീലാബതി

Explore this song