Malayalam lyrics
പാതിരാപ്പൂ നീ മെല്ലെ കൺതുറന്നപ്പോൾ വാർന്നു വാർന്നകലുന്നതെന്തേ പൂനിലാവിതിലേ മിന്നിത്തെളിയും ഓർക്കാതെ മിന്നി വന്നു നോക്കാതെ.. (പാതിരാപ്പൂ നീ...) ഒരു ചെറുപുഞ്ചിരിയായ് പോലും നീ യാത്ര പറഞ്ഞില്ല മൗനവിഷാദ കാൽ പോലും പോയ് വരും എന്നു പറഞ്ഞില്ല എന്തേ പോയ് മറയാൻ ഈ വിധമെന്തേ വാർന്നകലാൻ വെയിലു മങ്ങും പോൽ ശ്രാവണസന്ധ്യ മായും പോൽ (പാതിരാപ്പൂ നീ...) നനയും മിഴിയിണയാൽ പോലും വിട തരികെന്നു പറഞ്ഞില്ല പിടയും ഹൃദയമിടിപ്പാലും ഇനി വിടയെന്നു പറഞ്ഞില്ല എന്തേ പോയ് മറയാൻ ഈ വിധമെന്തേ വാർന്നകലാൻ മഴയടങ്ങും പോൽ കാറ്റല തഴുകി അകലും പോൽ (പാതിരാപ്പൂ നീ...)
Song video
Song information
Music: രമേഷ് നാരായൺ
Lyricist: പ്രഭാവർമ്മ
Singer: കെ എസ് ചിത്ര
Film/album: ശീലാബതി
Explore this song
- Singer: കെ എസ് ചിത്ര
- Film / album: ശീലാബതി
- Composer: രമേഷ് നാരായൺ
- Lyricist: പ്രഭാവർമ്മ