Malayalam lyrics
പുലർമഞ്ഞു പെയ്തതോ കുളിർ കാറ്റുണർന്നതോ അതു നീയറിഞ്ഞതോ പറയാൻ മറന്നതോ ഇത് നമ്മൾ തേടും മധുമാസം വിരിയുന്ന പൂക്കളോ പുലർമഞ്ഞു പെയ്തതോ കുളിർ കാറ്റുണർന്നതോ അഞ്ചി കൊഞ്ചി.. തെന്നി തെന്നി അഞ്ചി കൊഞ്ചി.. തെന്നി തെന്നിയെന്നെ ചുറ്റിപ്പോകും കാറ്റിൽ ഇന്നെന്താണ് ഇന്നെന്താണീ ഗന്ധം (2) എൻ മോഹവാടിയിലിന്നീ വിടരുന്ന പൂവിതിളന്തേ നിന്നേ നിറച്ചു ചിരിക്കാൻ.. മെല്ലെ മെല്ലെ പവനെന്റെ കവിൾ തഴുകി പുലർമഞ്ഞു പെയ്തതോ കുളിർ കാറ്റുണർന്നതോ മിന്നി ചിമ്മി ..ചിമ്മി ചിമ്മി മിന്നി ചിമ്മി ..ചിമ്മി ചിമ്മി വാനിൻ മഞ്ചലേറും താരക്കുഞ്ഞുങ്ങൽക്കെന്തേയീ തിളക്കം (2) തെളിനീലവാനിൽ നിന്നെ ഒളിചിമ്മി നോക്കുംന്നേരം തളിർമേനി കണ്ടുമിഴിക്കും കണ്ടു പൊന്നേ നിന്റെ കണ്ണിന്റെ പൊൻ തിളക്കം .. ഉം .. പുലർമഞ്ഞു പെയ്തതോ കുളിർ കാറ്റുണർന്നതോ അതു നീയറിഞ്ഞതോ പറയാൻ മറന്നതോ ഇത് നമ്മൾ തേടും മധുമാസം വിരിയുന്ന പൂക്കളോ പുലർമഞ്ഞു പെയ്തതോ കുളിർ കാറ്റുണർന്നതോ
Song video
Song information
Music: ഷാജി കുമാർ
Lyricist: ഷാജി കുമാർ
Singer: ശ്രീകാന്ത് ഹരിഹരൻ പ്രമീള
Film/album: ഇനിയും എത്ര ദൂരം
Explore this song
- Singer: ശ്രീകാന്ത് ഹരിഹരൻ പ്രമീള
- Film / album: ഇനിയും എത്ര ദൂരം
- Composer: ഷാജി കുമാർ
- Lyricist: ഷാജി കുമാർ