Malayalam lyrics

ഉം ..ആ.. ആഹാ..
ഒളിച്ചുപോയ് പിടിച്ചുപോയ്
ഒളിച്ചുപോയ് പിടിച്ചുപോയ്
കണ്ണാരം പൊത്തീല്ലേ
കളിച്ചുപോയ് ചിരിച്ചുപോയ്‌
കണ്ണാ നിൻ കുഞ്ഞിക്കവിളിൽ പൊന്നുമ്മ നൽകുന്ന നേരം
മനമാകെ നിറയുന്ന നേരം.. (2)

കാലങ്ങളായി കാത്തിരുന്നാലും
കാതങ്ങൾ ഏറെ നടന്നാലും (2)
കാണാൻ കൊതിച്ചൊരാ.. കണ്മണിപുഞ്ചിരി
കണ്ടിന്നു കണ്‍ നിറഞ്ഞൂ
മനതാരിൽ മധുമാരി കൊഴിഞ്ഞൂ

ഒളിച്ചുപോയ് പിടിച്ചുപോയ്
കണ്ണാരം പൊത്തീല്ലേ
കളിച്ചുപോയ് ചിരിച്ചുപോയ്‌
കണ്ണാ നിൻ കുഞ്ഞിക്കവിളിൽ പൊന്നുമ്മ നൽകുന്ന നേരം
മനമാകെ നിറയുന്ന നേരം..

നെഞ്ചോരം ഞാൻ ചേർത്തിരുന്നാലും..
കൊഞ്ചും മൊഴി കേട്ടിരുന്നാലും(2)
നീ പോകും ജീവിത വീഥിയിലെന്നും
ജീവന്റെ തേർ തെളിക്കും
നേരിന്റെ തിരിനാളമേകും..

ഒളിച്ചുപോയ് പിടിച്ചുപോയ്
കണ്ണാരം പൊത്തീല്ലേ
കളിച്ചുപോയ് ചിരിച്ചുപോയ്‌
കണ്ണാ നിൻ കുഞ്ഞിക്കവിളിൽ പൊന്നുമ്മ നൽകുന്ന നേരം
മനമാകെ നിറയുന്ന നേരം..
മനമാകെ നിറയുന്ന നേരം..

Song video

Watch on YouTube

Song information

Music: ഷാജി കുമാർ

Lyricist: ഷാജി കുമാർ

Singer: വാണി ജയറാംജി വേണുഗോപാൽ

Film/album: ഇനിയും എത്ര ദൂരം

Explore this song