Malayalam lyrics
ഇനിയും എത്ര ദൂരം ഇതുവഴിയേ ഇരുൾ നിറയേ ഇതുവഴിയേ ഇരുൾ നിറയേ ചുമടേറ്റും ഈ യാനം പുതുതീരത്തിലണയാൻ ഇനിയും എത്ര ദൂരം ഇനിയും എത്ര ദൂരം ആ ആ ആ ആ നേർത്ത തെന്നലരികത്തുവന്നു തഴുകാൻ കൊതിച്ചുപോയ് ഞാൻ മരുഭൂവിതിൽ നിഴൽ തേടി ഞാൻ ഇളവേൽക്കുവാൻ കൊതിക്കേ (2) ഈ ജീവനിൽ കുളിർ കോരിടും ശിശിരത്തിൻ തീരമണയാൻ ഇനിയും എത്ര ദൂരം ഇനിയും എത്ര ദൂരം.. കാലമാകുമലയാഴിതൻ തിരയിലാകെ ഞാനുലഞ്ഞു ആ ..ആ .. ഞാനുമെൻ ജീവനൗകയും കരകാണുവാനലഞ്ഞു (2) കനവൊന്നിൽ ഞാൻ കണികണ്ടൊരാ.. കനിവിന്റെ തീരമണയാൻ .. ഇനിയും എത്ര ദൂരം..
Song video
Song information
Music: ഷാജി കുമാർ
Lyricist: ഷാജി കുമാർ
Singer: അരുന്ധതികോന്നിയൂർ ബി പ്രമോദ്
Film/album: ഇനിയും എത്ര ദൂരം
Explore this song
- Singer: അരുന്ധതികോന്നിയൂർ ബി പ്രമോദ്
- Film / album: ഇനിയും എത്ര ദൂരം
- Composer: ഷാജി കുമാർ
- Lyricist: ഷാജി കുമാർ