Malayalam lyrics
ഇല്ലിമുളം കുഴലൂതി വരുന്നൊരു തെമ്മാടിക്കാറ്റുണ്ടോ ചുണ്ടിൽ തേനൂറുന്ന നേരത്ത് ചായുന്ന ചിങ്കാരിക്കാറ്റുണ്ടോ (2) ആ മണിമുഴങ്ങിടും നേരത്ത് പായുന്ന താന്തോന്നിക്കാറ്റുണ്ടോ കൂടെ കുഴലൂതി പായണ്ടേ.. തേനൊലിച്ചിടണ്ടേ കുഴലൂതി പായണ്ടേ തേനൊലിച്ചിടണ്ടേ പേമാരി നനഞ്ഞിടണ്ടേ ..എഹേയ് ..എഹേയ് ..എഹേയ് കൊല്ലത്ത് പോയിട്ടും ഇല്ലത്ത് പോയിട്ടും കൊല്ലങ്ങളായില്ലേ കൊച്ചിക്ക് പോയിട്ടും അച്ചിക്ക് വേണ്ടങ്കിൽ കൊച്ചുങ്ങക്കാരുണ്ടേ (2) മച്ചുണാ നീയെന്റെ മച്ചാനെ കാണാതെ ഒറ്റയ്ക്ക് വന്നാട്ടെ മച്ചുമ്പുറത്ത് നീ കച്ചമുറുക്കി നീ ഒറ്റയ്ക്ക് വന്നാട്ടെ ..എഹേയ് ..എഹേയ് ഇല്ലിമുളം കുഴലൂതി വരുന്നൊരു തെമ്മാടിക്കാറ്റുണ്ടോ ചുണ്ടിൽ തേനൂറുന്ന നേരത്ത് ചായുന്ന ചിങ്കാരിക്കാറ്റുണ്ടോ ആ.. മണിമുഴങ്ങിടും നേരത്ത് പായുന്ന താന്തോന്നിക്കാറ്റുണ്ടോ കൂടെ കുഴലൂതി പായണ്ടേ.. തേനൊലിച്ചിടണ്ടേ കുഴലൂതി പായണ്ടേ തേനൊലിച്ചിടണ്ടേ പേമാരി നനഞ്ഞിടണ്ടേ ..എഹേയ് ..എഹേയ് ..എഹേയ് ഇന്നലെ വന്നവൻ എങ്ങാനുമീ വഴി ഇന്നുവരില്ലന്നോ ഇന്നുവരുമെന്ന് ചൊന്നവനിന്നിനി ഇന്നുവരുന്നെന്നോ (2) നീ എന്റെയിളം ചുണ്ടിൽ ഊറുന്ന തേനിനായി ഒന്നിങ്ങ് വന്നാട്ടേ ഈ ചക്കര വേളയിൽ ചുറ്റിയുരുമ്മി നീ മുത്തി നുകർന്നാട്ടെ ഞാനുമുണ്ടേ പച്ചക്കരിമ്പേ.. ഇന്നുവരെ ഒറ്റയ്ക്കിരുന്നേ നിന്റെ കന്നിന്നേറു കണ്ടു ഞാൻ വാടിപ്പോകുന്നെ തേനൂറുന്നൊരെന്നഴകേ... ഇല്ലിമുളം കുഴലൂതി വരുന്നൊരു തെമ്മാടിക്കാറ്റുണ്ടോ ചുണ്ടിൽ തേനൂറുന്ന നേരത്ത് ചായുന്ന ചിങ്കാരിക്കാറ്റുണ്ടോ ആ.. മണിമുഴങ്ങിടും നേരത്ത് പായുന്ന താന്തോന്നിക്കാറ്റുണ്ടോ കൂടെ കുഴലൂതി പായണ്ടേ.. തേനൊലിച്ചിടണ്ടേ കുഴലൂതി പായണ്ടേ തേനൊലിച്ചിടണ്ടേ പേമാരി നനഞ്ഞിടണ്ടേ ..എഹേയ് ..എഹേയ് ..എഹേയ്
Song video
Song information
Music: ഷാജി കുമാർ
Lyricist: ഷാജി കുമാർ
Singer: ചാരു ഹരിഹരൻമണക്കാട് ഗോപൻ
Film/album: ഇനിയും എത്ര ദൂരം
Explore this song
- Singer: ചാരു ഹരിഹരൻമണക്കാട് ഗോപൻ
- Film / album: ഇനിയും എത്ര ദൂരം
- Composer: ഷാജി കുമാർ
- Lyricist: ഷാജി കുമാർ