Malayalam lyrics
പുലരൊളി വിതറിയ പാതയോ പുതുമലരിതളൊരു വീഥിയോ പൂവിൽവീഴുമീ മഞ്ഞിൻതുള്ളികൾ താഴോട്ടങ്ങനെ വേരിൽചെല്ലുമോ വിണ്ണിൻവിസ്മയം തീരുംമാത്രയിൽ മണ്ണിൻമാറിലെ നേരിൽചേരുമോ പോരാമോ കാറ്റേ പോരാമോ കൂടെ ആരാരും കാണാമലയോര പൂങ്കാവിൽ തന്താനേ താനേ താനേ തന്താനേ തക തന്താനേ താനേ താനേ താനാനേ കണ്ണാടിഗോപുരം ചിന്നുന്നു പിന്നിലായ് ഇന്നേതു ലോകം തേടിനാം ദൂരെ സ്നേഹാർദ്രമായിതാ കാക്കുന്നു നമ്മളെ ഗ്രാമാന്തരംഗം നാട്ടുമാവിൻചോട്ടിൽ പിന്നിൽ തള്ളി പോരൂ മണ്ണിൽ മൂളി പോരൂ ഉള്ളിൽ തിങ്ങും പേടിക്കാലം പിന്നിൽ തള്ളി പോരൂ മണ്ണിൽ മൂളി പോരൂ ഉള്ളിൽ തിങ്ങും പേടിക്കാലം പോയ് മഞ്ഞുകാലം ഇനിയല്ലോ പൂക്കാലം (2) തന്താനേ താനേ താനേ തന്താനേ തക തന്താനേ താനേ താനേ താനാനേ നെഞ്ചോട് ചേർത്തിടാം തെന്നുന്ന നന്മകൾ എന്നെന്നുമുള്ളിൽ വേണമീ നാളം ആഷാഢ മേഘമേ തൂകാവൂ ഞങ്ങൾതൻ ആത്മാവു തോറും സ്നേഹാംശുധാര എന്നുംവിണ്ണിൽമിന്നും വെള്ളിത്താരംപോലെ ഉള്ളിൽ തിങ്ങും ജീവോന്മാദം പോയ് മഞ്ഞുകാലം ഇനിയല്ലോ പൂക്കാലം (2) തന്താനേ താനേ താനേ തന്താനേ തക തന്താനേ താനേ താനേ താനാനേ പുതുമലരിതളൊരു വീഥിയോ പൂവിൽവീഴുമീ മഞ്ഞിൻതുള്ളികൾ താഴോട്ടങ്ങനെ വേരിൽചെല്ലുമോ വിണ്ണിൻവിസ്മയം തീരുംമാത്രയിൽ മണ്ണിൻമാറിലെ നേരിൽചേരുമോ പോരാമോ കാറ്റേ പോരാമോ കൂടെ ആരാരും കാണാമലയോര പൂങ്കാവിൽ തന്താനേ താനേ താനേ തന്താനേ തക തന്താനേ താനേ താനേ താനാനേ
Song information
Music: ലീല ഗിരീഷ് കുട്ടൻ
Lyricist: റഫീക്ക് അഹമ്മദ്
Singer: അഫ്സൽ യൂസഫ്
Film/album: ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്
Explore this song
- Singer: അഫ്സൽ യൂസഫ്
- Film / album: ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്
- Composer: ലീല ഗിരീഷ് കുട്ടൻ
- Lyricist: റഫീക്ക് അഹമ്മദ്