Malayalam lyrics

ആ... ഓ...

പാല്‍നിലാവമ്മാഎന്‍ പൂങ്കിനാവമ്മാ...

മധുരമാണമ്മാ എന്‍ ഹൃദയമാണമ്മാ...

പുലരിയായെന്നില്‍ പൂക്കും കവിതയാണമ്മാ

അമ്മാ... പാല്‍നിലാവമ്മാ എന്‍ പൂങ്കിനാവമ്മാ...

ഈണമാണമ്മാ താലോലമാണമ്മാ

അമ്മാ... നിറവ് താന്‍ അമ്മാ എന്നുയിരിന്നുറവമ്മാ

വഴുതി നാവില്‍ വിടരുമാദ്യ മൊഴിയും തേനമ്മാ...

കണ്ണറിവ് നീയമ്മാ...

അമ്മാ... പാല്‍നിലാവമ്മാ എന്‍ പൂങ്കിനാവമ്മാ

ധിരനാ... ധിരനാ... ധിരനാ... ധിരനാ...

സ്നേഹമാണമ്മാ എന്നും കാവലാണമ്മാ...

അമ്മാ... സഹനമാണമ്മാ നേരോര്‍മ്മയാണമ്മാ...

ഉഴറി നാവില്‍ മിഴിയില്‍ ദീപം കരുതുമെന്നമ്മാ...

ഉള്‍ അലിവ് താന്‍ അമ്മാ...

അമ്മാ... പാല്‍നിലാവമ്മ എന്‍ പൂങ്കിനാവമ്മ

മധുരമാണമ്മാ എന്‍ ഹൃദയമാണമ്മാ...

പുലരിയായെന്നില്‍ പൂക്കും കവിതയാണമ്മാ....

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: എം ഡി രാജേന്ദ്രൻ

Singer: കെ ജെ യേശുദാസ്

Film/album: ദി കാമ്പസ്

Explore this song