Malayalam lyrics
പ്രണവാകാരം മോദകരം പ്രണതീയോഗ്യം പരമാർത്ഥം സതതം വന്ദേ പാലയമാം ജനിമോക്ഷദായകം ഭാസുരം ഭാവസാഗരം അതിനാഴമിന്നിതെൻ ഹൃദയമറിയേ തവപാദരേണുവിൽ സാദരം താണുവീണു ഞാൻ ഇരുവാഗ്ദലങ്ങളിൽ ശ്രുതിമധുരമായ് പൂവിൽ പ്രേമമധു ചൂടി പൂർണ്ണമതിമാറിൽ മാൻപേടയഴകു വിടരുമീ മുഖമെഴുതി നാവിൽ സ്നേഹജപമേകി പൂംപുലരി തോറും നീഹാര മിഥുന മണികളായ് കുളിരെഴുതി മിഴികൾ കണികയണിയെ അകക്കാമ്പിലായ് മുഖത്തേൻകമലമിളകിയുണരുമീ മന്ദഹാസമൊന്നുതന്നു നീ സാരം ഈ ഭുവനസാരം സ്നേഹമിതുമാത്രം ആനന്ദസുകൃതസുരഭിലം മൊഴിയുക നാം മായം തീർത്തു ഭവമാകെ കേളിവിളയാടും കാരുണ്യകനക സരികയിൽ മുഴുകുക നാം കരളിലുദയമണിയേ പുലർത്താരമേ തെളിക്കൂ നഭസ്സിലമര തിലകമായ് ഇന്നുമെന്നുമെന്റെ താരകൾ
Song information
Music: രാഹുൽ രാജ്
Lyricist: വിനായക് ശശികുമാർ
Singer: സരിത റാം
Raaga: നാട്ടക്കുറിഞ്ഞി
Film/album: ഇ
Explore this song
- Singer: സരിത റാം
- Film / album: ഇ
- Composer: രാഹുൽ രാജ്
- Lyricist: വിനായക് ശശികുമാർ