Malayalam lyrics

പ്രണയിനി ഞാൻ നിൻ പ്രമദവത്തിൽ
ഒരുമഴവില്ലായ് ഞാൻ വിരിയുകയല്ലേ
അധരപുടങ്ങളിൽ നിന്നും
അമൃതപരാഗം ചൊരിയും

കിളിയുടെ ഈറൻ മൊഴികളുമായ്
പുലർവെയിൽ കൂടെ വന്നു
ചിരിയുടെ തൂവൽ തളിരുകളോടെ
അരുകിൽ നീ ചാരി നിന്നു
പ്രിയതരമേതോ അസുലഭരാഗം
പകരുകയായ് ഞാൻ നിന്നിൽ

നഖമുനയാൽ നിൻ കവിളിണനുള്ളാൻ
പകലൊളി പാറിവന്നു
മഷിയെഴുതാതെ മുകിലലയോലും
മിഴികളിൽ ഉമ്മ നൽകും
ഋതുമതിയാം  നിൻ ഹൃദയനിലാവിൽ
ശലഭമുറങ്ങുകയാവാം

ഒരുമഴവില്ലായ് ഞാൻ വിരിയുകയല്ലേ..
അധരപുടങ്ങളിൽ നിന്നും
അമൃതപരാഗം ചൊരിയും

Song information

Music: എം ജയചന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: എം ജി ശ്രീകുമാർ

Film/album: അകലെ

Explore this song