Malayalam lyrics

പെയ്തലിഞ്ഞ നിമിഷം          

അതിൽ പൂത്തുലഞ്ഞ ഹൃദയം..

പ്രിയതമേ... തഴുകി നീ ...

പുലരി മഴയുടെ തൂവിരലാൽ..

പെയ്തലിഞ്ഞ നിമിഷം          

അതിൽ പൂത്തുലഞ്ഞ ഹൃദയം..

പ്രിയതമാ .. പകരൂ നീ ...

പ്രണയ ലതയിലെ മുന്തിരികൾ

തൊടാതെ പോയൊരു ഋതുവിനലകൾ

വീണ്ടുമീ വഴി ഒഴുകകയോ

പ്രകാശതാരകൾ മിഴിയിലൊളിയേ  

കാണുവാനോ വൈകി നീ

മെല്ലെ.. മെല്ലെ.. മേഘം വന്നു..

ഉള്ളിന്നുള്ളിൽ വേനൽ മാഞ്ഞു

ഇതളണിഞ്ഞൊരാത്മ സൗരഭം

മധുരമൊഴുകുകയാണിനി നാം...

പെയ്തലിഞ്ഞ നിമിഷം          

അതിൽ പൂത്തുലഞ്ഞ ഹൃദയം..

ആഹാഹാ ..ആഹാ ..ആഹാ

പരാഗ ശോണിമ ചൊടിയിലെഴുതി

തെന്നലേ തനു പുണരുകയോ...

അപൂർവ്വ സുന്ദര മൊഴിയിലിവനെ

സൂര്യനാക്കി മാറ്റി നീ...

രാവിൻ കൊമ്പിൽ ശ്യാമപ്പക്ഷി

പാടുന്നില്ലേ നമ്മൾക്കായി

പുതുനിലാവിലാകെ മാനസം

പതിയെ നനയുമൊരീ നിമിഷം

പെയ്തലിഞ്ഞ നിമിഷം          

അതിൽ പൂത്തുലഞ്ഞ ഹൃദയം..

പ്രിയതമേ... തഴുകി നീ ...

പുലരി മഴയുടെ തൂവിരലാൽ..

പെയ്തലിഞ്ഞ നിമിഷം...          

അതിൽ പൂത്തുലഞ്ഞ ഹൃദയം..

പ്രിയതമാ .. പകരൂ നീ ...

പ്രണയ ലതയിലെ മുന്തിരികൾ

ആഹാഹാ ...പ്രണയ ലതയിലെ മുന്തിരികൾ

പ്രണയ ലതയിലെ മുന്തിരികൾ...

Song information

Music: ഗോപി സുന്ദർ

Lyricist: ബി കെ ഹരിനാരായണൻ

Singer: പി ജയചന്ദ്രൻവാണി ജയറാം

Film/album: ക്യാപ്റ്റൻ

Explore this song