Malayalam lyrics

പൂനിലാവിന്നുള്ളിൽ

പനിനീരായ് നിയില്ലേ

താരകങ്ങൾ ചിമ്മും

തെളിവാനിൽ നീയില്ലേ

നിലാവിൽ വിരിഞ്ഞു പൂന്തേൻ ചൊരിഞ്ഞു

അമ്മക്കരിക്കിൽ നീയാടിവാ

മാറിൽ വിതുമ്പും സ്നേഹം തരാൻ ഞാൻ 

ഉണ്ണീ അരികിൽ നീവാ ( പൂനിലാവിന്നുള്ളിൽ ... )

കവിൾത്തടം കൊഞ്ചിക്കാട്ടി

ചിരിക്കുമെൻ ഉണ്ണിക്കണ്ണാ

വിടർന്നിടും കുഞ്ഞിച്ചുണ്ടിൽ

ചൊരിഞ്ഞിടാം അമ്മിഞ്ഞപ്പാൽ

താലോലം പാടി ആലോലമാടി

പുഞ്ചിരിക്കും കുരുന്നല്ലേ (2)

എന്റെ കണ്മണി വാവയല്ലേ

കിങ്ങിണിമുത്തല്ലേ... 

കുഞ്ഞുവാവേ നീ കരയല്ലേ

തുമ്പപ്പൂവായ് ഞാനില്ലേ... 

താരകങ്ങൾ ചിമ്മും

തെളിവാനിൽ നീയില്ലേ

Song information

Music: നസിറുദ്ദീൻ ഷാ

Lyricist: നസിറുദ്ദീൻ ഷാ

Singer: ജ്യോത്സ്ന രാധാകൃഷ്ണൻ

Film/album: ഒലീസിയ

Explore this song