Malayalam lyrics

നിറമനസ്സിലൊരായിരം 

കിനാക്കൾ പെയ്തവളെ

മറയുമൊരിളം 

കാറ്റിലാടിയാടി നീയരികെ

തിരികെവരുമൊരോർമ്മ തൻ 

നിലാവിലൊരു കുളിരായ്

നീ നിറയുമൊരോർമ്മ തൻ നിഴലേ 

( നിറമനസ്സിലൊരായിരം ...)

തേങ്ങിടൂന്ന രാവിൽ നിൻ

വേർപിരിഞ്ഞ ഓർമ്മകൾ

തേടീവന്നതാരെ നീ

ഓമനിക്കുമോർമ്മയായ് 

നിന്നോമൽക്കൈകൾ നീട്ടി

ഒന്നെത്തിപ്പുൽകാമോ

രാരീരം പാടാനായ് 

എൻ നെഞ്ചിൽ ചായാമോ (2)

മലരിതളിലെ സ്നേഹമായ് നീ

പൂത്തുനിൽക്കാമോ

മിഴിയിരുളിലെ ചന്ദ്രശോഭയായ് 

നീ മാറാമോ

നീ പകർന്നൊരോർമ്മയിൽ

മാറിടുന്ന നൊമ്പരം

വേർപിരിഞ്ഞ രാവിൽ നീ

കാത്തിരുന്ന ലാളനം

( നിറമനസ്സിലൊരായിരം  ...)

Song information

Music: നസിറുദ്ദീൻ ഷാ

Lyricist: നസിറുദ്ദീൻ ഷാ

Singer: സോണി സായ്

Film/album: ഒലീസിയ

Explore this song